വനിതാ മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ ലോണുള്‍പെടെ ആനുകൂല്യങ്ങള്‍ കിട്ടില്ല- കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെ ഭീഷണി
തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കാന്‍ കുടുംബ ശ്രീ അംഗങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭീഷണി. പങ്കെടുക്കാത്തവര്‍ക്ക് ലോണുള്‍പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നാണ് ഭീഷണി. ഇക്കാര്യം അറിയിച്ച് മലപ്പുറം ജില്ലയിലെ നിറമരുതൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ പ്രതിനിധികള്‍ക്ക് സി.ഡി.എസ് വൈസ് അയച്ച സന്ദേശത്തിന്റെ ശബ്ദരേഖ പുറത്തായി.
[audio mp3="http://suprabhaatham.com/wp-content/uploads/2018/12/kudumbasree-1.mp3"][/audio]
പങ്കെടുക്കാത്ത അയല്‍ക്കൂട്ടത്തിന്റെ പേരും അഫിലിയേഷന്‍ നമ്പറും ജില്ലാമിഷനില്‍ സമര്‍പ്പിക്കാന്‍ അതത് അയല്‍ക്കൂട്ടങ്ങളുടെ ഉത്തരവാദിത്വമുള്ള എ.ഡി.എസ് ചെയര്‍പേഴ്‌സണും കമ്മിറ്റി ഭാരവാഹികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സന്ദേശത്തില്‍ പറയുന്നു. ജില്ലാമിഷനിലെ വിനോദ് സര്‍ പറഞ്ഞെന്നാണ് പറയുന്നത്. വനിതാ മതിലില്‍ പങ്കെടുക്കാനുള്ള ജില്ലാമിഷന്‍ നിര്‍ദ്ദേശം അനുസരിക്കാത്ത അയല്‍ക്കൂട്ടം ആവശ്യമില്ലെന്ന് വിനോദ് സര്‍ പറഞ്ഞതായി സി.ഡി.എസ് വൈസ് സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."