നെഹ്‌റു കോളജില്‍ പ്രതികാര നടപടി
തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്‌റു കോളജ് മാനേജ്‌മെന്റിനെതിരേ നടന്ന സമരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ മനഃപൂര്‍വം പരീക്ഷകളില്‍ തോല്‍പ്പിച്ചെന്ന് വിദ്യാര്‍ഥികള്‍.
നെഹ്‌റു കോളജ് ഓഫ് ഫാര്‍മസിയിലെ വിദ്യാര്‍ഥികളാണ് മാനേജ്‌മെന്റ് പ്രതികാര നടപടി കാണിച്ചെന്നാരോപിച്ച് കഴിഞ്ഞദിവസം രംഗത്തെത്തിയത്. യൂനിവേഴ്‌സിറ്റിതലത്തില്‍ നടന്ന പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാര്‍ക്ക് വെട്ടിത്തിരുത്തിയതായി വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമായതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
അതേസമയം വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് അധ്യാപകര്‍ പറയുന്നത്. സമരത്തിന് മുന്‍പും ശേഷവും എഴുതിയ യൂനിവേഴ്‌സിറ്റി പരീക്ഷകളില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. ഇതിനെ മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയായി വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അധ്യാപകരായ ജി. ജയേഷ്, അനൂപ് സെബാസ്റ്റ്യന്‍, കെ.പി ഉണ്ണികൃഷ്ണന്‍, പ്രജീഷ് രാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."