HOME
DETAILS
MAL
മുത്വലാഖ് ബില്‍ വര്‍ഗീയ ബില്ല്; പരാജയപ്പെടുത്താന്‍ മുന്‍കൈയെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി
backup
December 31 2018 | 05:12 AM
തിരുവനന്തപുരം: മുത്വലാഖ് ബില്ലിനെ പരാജയപ്പെടുത്താന്‍ മുന്‍കൈയെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി എം.പി. ബില്‍ വര്ഗീയബില്ലാണെന്നും പരാജയപ്പെടുത്താനായി യു.പി.എയ്ക്ക് പുറത്തുള്ള പാര്‍ട്ടികളുടെ സഹായം തേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്നാണ് മുത്വലാഖ് ബില്‍ രാജ്യസഭ പരിഗണിക്കുന്നത്. സഭയില്‍ ഭരണകക്ഷിക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്ലിനെ പരാജയപ്പെടുത്താനുറച്ചാവും കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം രംഗത്തിറങ്ങുക. തങ്ങളുടെ എം.പിമാരെല്ലാം ഇന്ന് സഭയിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."