വള്ളിക്കുന്നില്‍ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം നാളെ
തേഞ്ഞിപ്പലം: വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ വിവിധ വികസന പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനവും സമര്‍പ്പണവും നാളെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നിര്‍വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായിരിക്കും. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷനാകും. കോഹിനൂര്‍ പുത്തൂര്‍ പള്ളിക്കല്‍-കുമ്മിണിപ്പറമ്പ്-തറയിട്ടാല്‍ റോഡ് മൂന്ന് കോടി 10 ലക്ഷം ചെലവഴിച്ച് നടത്തുന്ന നവീകരിക്കല്‍ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനവും നാളെ രാവിലെ 9.30ന് പുത്തൂര്‍ പള്ളിക്കലില്‍ നടക്കും. നാശോന്മുഖമായ കല്‍വെര്‍ട്ട് പുനരുദ്ധാരണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ചേളാരി-മാതാപ്പുഴ റോഡ് രണ്ടുകോടി 60 ലക്ഷം ചെലവഴിച്ച് നടത്തുന്ന നവീകരണ പ്രവൃത്തിയുടെ പ്രവര്‍ത്തനോദ്ഘാടനം 10.30ന് ചെനക്കലങ്ങാടിയില് നടക്കും.
ചേലേമ്പ്രയില്‍ രണ്ടുകോടി 46 ലക്ഷം ചെലവഴിച്ച് നവീകരിക്കുന്ന ഇടിമുഴിക്കല്‍-അഗ്രശാല -പാറക്കടവ് റീച്ച് വണ്‍ റോഡിന്റെ പ്രവര്‍ത്തനോദ്ഘാടനം വൈകിട്ട് 3.30ന് ഇടിമുഴിക്കലില്‍ നടക്കും. ചേലേമ്പ്ര പുലിക്കടവ് പാലത്തിന്റെ സമര്‍പ്പണം വൈകിട്ട് 4.30ന് മന്ത്രി നിര്‍വഹിക്കും. കൊണ്ടോട്ടി നിയോജക മണ്ഡലം മുന്‍ എം.എല്‍.എ മമ്മുണ്ണി ഹാജിയുടെ ശ്രമഫലമായാണ് പദ്ധതി ആരംഭിച്ചതെങ്കിലും വള്ളിക്കുന്ന് മുന്‍ എം.എല്‍.എ അഡ്വ. കെ.എന്‍.എ ഖാദറാണ് അപ്രോച്ച് റോഡ് റബ്ബറൈസ്ഡ് ചെയ്യുന്നതിന് ഫണ്ട് അനുവദിച്ചത്. വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് , തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാം മാസ്റ്റര്‍, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീറ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."