HOME
DETAILS

ഓണാഘോഷ മഹോത്സവ വിരുന്ന് സംഘടിപ്പിച്ചു

  
backup
August 27 2017 | 05:08 AM

%e0%b4%93%e0%b4%a3%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7-%e0%b4%ae%e0%b4%b9%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d


പട്ടാമ്പി: നഗരസഭയും സമൂഹ്യസുരക്ഷാ മിഷനും സംയുക്തമായി വയോജനങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ഓണാഘോഷമഹോത്സവ വിരുന്നിന്റെ ഉദ്ഘാടനം മുന്‍ മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന്‍ നിര്‍വഹിച്ചു. ചെയര്‍മാന്‍ കെ.പി വാപ്പുട്ടി അധ്യക്ഷനായി. ചടങ്ങില്‍ വയോജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും നാടന്‍പാട്ട്, ഗാനമേള, അത്തപൂക്കളം, തിരുവാതിരകളി, ഓണപ്പാട്ട് തുടങ്ങിയവ അരങ്ങേറി. ചെയര്‍പേഴ്‌സണ്‍ സി സംഗീത, മുന്‍സിപ്പല്‍ അംഗങ്ങളായ സി.എ റാസി, ടി.പി ഷാജ, കെ.സി മണികണ്ഠന്‍, പി സുനിത, ഷീജ, കെ.എസ്.ബി.എ തങ്ങള്‍, മോഹനസുന്ദരന്‍, ഉമ്മര്‍ പാലത്തിങ്കല്‍, നഗരസഭാ സെക്രട്ടറി എച്ച് സീന, ഡോ മുഹമ്മദ്കുട്ടി സംബന്ധിച്ചു.


മന്ത്രി എ.കെ ബാലന്‍
ഉദ്ഘാടനം ചെയ്യും

പാലക്കാട്: ഓണത്തോടനുബന്ധിച്ച് പട്ടികവര്‍ഗ വികസന വകുപ്പ് പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഓണക്കിറ്റിന്റേയും ഓണക്കോടികളുടേയും ജില്ലാതല വിതരണോദ്ഘാടനം പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും.
ഓഗസ്റ്റ് 28 ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനാകും. ജില്ലയിലെ എം.എല്‍.എ.മാര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.കെ. നാരായണദാസ്, ജില്ലാ കലക്റ്റര്‍ ഡോ: പി.സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മലമ്പുഴ നിയോജകമണ്ഡലത്തിലെ 782 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. മലമ്പുഴ ആശ്രമം സ്‌കൂളില്‍ രാവിലെ 10 ന് നടക്കുന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷൈജ അധ്യക്ഷയാകും.
നെന്മാറ നിയോജകമണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം വൈകിട്ട് നാലിന് കെ. ബാബു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പറമ്പിക്കുളം സുങ്കം പ്രീമെട്രിക് ഹോസ്റ്റലില്‍ നടക്കുന്ന പരിപാടിയില്‍ മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ അധ്യക്ഷയാകും.


കുടുംബശ്രീ ഓണം-ബക്രീദ് വിപണനമേള

പാലക്കാട്: ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകാര്യാലയവും ചേര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സ്വാശ്രയ സംഘങ്ങള്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം എന്നിവയുടെ സഹകരണത്തോട നടത്തുന്ന ഐ.ആര്‍.ഡി.പിഎസ്.ജി.എസ്.വൈ. കുടുംബശ്രീ ഓണം-ബക്രീദ് വിപണനമേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ കോട്ടമൈതാനത്ത് നടക്കും.
ബി.പി.എല്‍. വിഭാഗത്തിലുള്ള സ്വയം സഹായ സംഘങ്ങളുടെ ഗുണമേന്മയുള്ള പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് മേളയുടെ പ്രത്യേകത.
ജില്ലയിലെ 14 ബ്ലോക്കുകള്‍ക്കായി ഒരുക്കിയിട്ടുള്ള സ്റ്റാളുകളില്‍ കരകൗശല വസ്തുക്കള്‍, നാളികേര ഉത്പ്പന്നങ്ങള്‍, ഹെര്‍ബല്‍ ഉത്പ്പന്നങ്ങള്‍, ചെടികള്‍, പൂച്ചട്ടികള്‍, മണ്‍പാത്രങ്ങള്‍, കളിമണ്‍ പ്രതിമകള്‍, ഓട്ടുപാത്രങ്ങള്‍, ചിപ്‌സ്, വിവിധതരം കൊണ്ടാട്ടങ്ങള്‍, അച്ചാറുകള്‍, പച്ചക്കറി, സുഗന്ധ ദ്രവ്യങ്ങള്‍, തേന്‍, കറി പൗഡര്‍, പായസം, വിവിധ ഭക്ഷ്യ ഉത്പ്പന്നങ്ങള്‍, ചൂരല്‍ കസേരകള്‍, കത്തികള്‍, കൈത്തറി-റെഡിമെയ്ഡ് തുണിത്തരങ്ങള്‍, ബാഗുകള്‍, ചെരിപ്പുകള്‍, ഫാന്‍സി ഉത്പ്പന്നങ്ങള്‍ എന്നിവയുണ്ടാകും. രാവിലെ 8.30 മുതല്‍ രാത്രി 8.30 വരെ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. വൈകിട്ട് അഞ്ച് മുതല്‍ ഏഴ് വരെ വിവിധ കലാപരിപാടികളും മേളയില്‍ അവതരിപ്പിക്കും.
ആയിരം രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാനകൂപ്പണ്‍ ലഭിക്കും. ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളാവുന്ന ആദ്യ മൂന്ന് പേര്‍ക്ക് യഥാക്രമം 2000,1500,1000 രൂപയുടെ ഉത്പ്പന്നങ്ങള്‍ ലഭിക്കും. സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന നറുക്കെടുപ്പില്‍ മെഗാ ബംപര്‍ സമ്മാനമായി 7500 രൂപയുടെ ഉത്പ്പന്നങ്ങളും ലഭിക്കും.
വിപണനമേള ഓഗസ്റ്റ് 29 വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി അധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ കലക്റ്റര്‍ ഡോ.പി. സുരേഷ് ബാബു, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

ഇന്ത്യ- ചൈന ഭായ് ഭായ് ബന്ധം തുടരും

National
  •  2 months ago
No Image

ഷോക്ക്: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ഇ.ബി

Kerala
  •  2 months ago
No Image

ഒൻപതാം നാൾ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി: 'നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം'

Kerala
  •  2 months ago