ആശുപത്രികെട്ടിടവും ഡയാലിസിസ് സെന്ററും: ഉദ്ഘാടനം ഇന്ന്
ചവറ: നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഫിഷറിസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് കിടത്തി ചികിത്സയ്ക്കായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെയും ഡയാലിസിസ് സെന്ററിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ ഒന്‍പതിന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും.
എന്‍. വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷനാകും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണിപിള്ള,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മായാവിമല പ്രസാദ്, പി. കെ ലളിത, പി അനില്‍കുമാര്‍, ശാലിനി, ജോസ് ആന്റണി, ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.എ നിയാസ്, ജില്ലാ പഞ്ചായത്തംഗം എസ്. ശോഭ, ബ്ലോക്ക് പഞ്ചായയത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബിന്ദു കൃഷ്ണകുമാര്‍, പി വിജയകുമാരി, കോയിവിള സൈമണ്‍, നീണ്ടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്തകുമാര്‍, കെ.ജി. വിശ്വംഭരന്‍, ആര്‍ അരുണ്‍രാജ്, മോഹന്‍ലാല്‍, മുംതാസ് ആരിസ്, എം.കെ. മുതാസ്, ബിന്ദുസണ്ണി, ഷീല, പി സുധാകുമാരി, ജഗദമ്മ, എല്‍ സോജ, ഡി.എം.ഒ ഡോ. വി.വി ഷേര്‍ളി, ഡോ. ഹരികുമാര്‍, ഫിഷറിസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിഞ്ചിനിയര്‍ സജീവന്‍, ഡി പ്രസന്നന്‍പിള്ള,മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.കെ റൂബൈദത്ത് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."