ബി നിലവറ തുറന്നേക്കും; അമിക്കസ്‌ക്യൂറിയെത്തി ചര്‍ച്ച തുടങ്ങി
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് തിരുവിതാകൂര്‍ രാജകുടുംബവുമായി ചര്‍ച്ച നടത്താന്‍ സുപ്രിംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം തലസ്ഥാനത്തെത്തി.
ഇന്നലെ രാത്രി കവടിയാര്‍ കൊട്ടാരത്തിലെത്തി രാജകുടുംബവുമായി അമിക്കസ് ക്യൂറി ചര്‍ച്ച നടത്തി. ബി. നിലവറ തുറക്കാന്‍ സമ്മതിക്കേണ്ടെന്ന നിലപാടില്‍ നിന്ന് രാജകുടുംബം പിന്മാറിയേക്കുമെന്നാണ് സൂചന.
അതിനിടെ നിലവറ തുറക്കാന്‍ സമ്മതിക്കില്ലെന്ന് ഇന്നലെ രാജകുടുംബം വ്യക്തമാക്കിയിരുന്നു. നിലവറ തുറക്കാന്‍ തന്ത്രിമാര്‍ തീരുമാനിച്ചാല്‍ നടപടികളില്‍നിന്ന് രാജകുടുംബം വിട്ടുനില്‍ക്കും. എതിര്‍പ്പിന്റെ കാരണം കോടതിയെ അറിയിക്കുമെന്നും അശ്വതി തിരുന്നാള്‍ ഗൗരിലക്ഷ്മിഭായ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അമിക്കസ് ക്യൂറിയുമായുള്ള ചര്‍ച്ചയില്‍ സമവായം ഉരുത്തിരിയുമെന്നാണ് കരുതുന്നത്. ഇന്നലെ രാവിലെ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി രതീശന്‍ അടക്കമുള്ള ഉദ്യോഗസ്ഥരുമായും അമിക്കസ് ക്യൂറി ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."