ബാലകൃഷ്ണന്റെ മരണം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കും
കൊടുങ്ങല്ലൂര്‍: വ്യാജരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് തളിപ്പറമ്പിലെ റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ബാലകൃഷ്ണന് കൊടുങ്ങല്ലൂരില്‍ വച്ച് മരണപ്പെട്ട സംഭവം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. അന്വേഷിക്കും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലകൃഷ്ണനെ ഡിസ്ചാര്‍ജ് ചെയ്ത് ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുപോകുന്ന വഴി 2011 സെപ്റ്റംബര്‍ 12 ന് രാത്രി 9.30 ന് കൊടുങ്ങല്ലൂരില്‍ വച്ച് മരണപ്പെടുകയായിരുന്നു. കോട്ടപ്പുറം പാലം പിന്നിട്ടപ്പോള്‍ അനക്കം നഷ്ടപ്പെട്ടതായി കണ്ടതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഡോക്ടറുടെ പരിശോധനയില്‍ ഇയാള്‍ മരിച്ചതായി കണ്ടെത്തുകയും ചെയ്തുവെന്നാണ് വിവരം.
വ്യാജ വിവാഹരേഖയുണ്ടാക്കി ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതികളായ അഭിഭാഷക കെ.വി ശൈലജയെയും ഭര്‍ത്താവ് കൃഷ്ണകുമാറിനെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കൊടുങ്ങല്ലൂരില്‍ കൊണ്ടുവന്ന് പൊലിസ് തെളിവെടുപ്പ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."