ഓണത്തിരക്കിന് ആശ്വാസമായി പ്രത്യേക ട്രെയിനുകള്‍
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിന് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ചെന്നൈ സെന്‍ട്രലില്‍നിന്ന് എറണാകുളം ജങ്ഷനിലേക്ക് ട്രെയിന്‍ നമ്പര്‍ 06006 സെപ്റ്റംബര്‍ എട്ട്, 15, 22, 29 തിയതികളില്‍ പുറപ്പെടും. തിരിച്ച് (06005) സെപ്റ്റംബര്‍ 10, 17, 24, ഒക്ടോബര്‍ ഒന്ന് തിയതികളില്‍ എറണാകുളം ജങ്ഷനില്‍നിന്ന് ചെന്നൈ സെന്‍ട്രലിലേക്കു പുറപ്പെടും.
ട്രെയിന്‍ നമ്പര്‍ 82631 സെപ്റ്റംബര്‍ ഒന്നിന് ചെന്നൈ സെന്‍ട്രലില്‍നിന്ന് എറണാകുളം ജങ്ഷനിലേക്ക് പുറപ്പെടും. തിരിച്ച് (82632) മൂന്നിന് എറണാകുളം ജങ്ഷനില്‍നിന്ന് ചെന്നൈ സെന്‍ട്രലിലേക്കു പുറപ്പെടും. നമ്പര്‍ 06011 ഓഗസ്റ്റ് 31ന് വൈകുന്നേരം 5.55ന് തിരുനെല്‍വേലിയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നിന് മംഗളൂരുവിലെത്തും.
തിരിച്ച് (06012) സെപ്റ്റംബര്‍ ഒന്നിന് ഉച്ചതിരിഞ്ഞ് 3.40ന് മംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.35ന് തിരുനെല്‍വേലിയിലെത്തും. നമ്പര്‍ 06014 സെപ്റ്റംബര്‍ ആറിന് രാത്രി ഏഴിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.30ന് ചെന്നൈയിലെത്തും. തിരിച്ച് (06013) ഏഴിന് ഉച്ചതിരിഞ്ഞ് 3.15ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.45ന് തിരുവനന്തപുരത്തെത്തും.
നമ്പര്‍ 07119 സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരം 4.25ന് സെക്കന്തരാബാദില്‍നിന്ന് പുറപ്പെട്ട് മൂന്നിനു അര്‍ധരാത്രി 12.30ന് കൊച്ചുവേളിയിലെത്തും. തിരിച്ച് (07120) സെപ്റ്റംബര്‍ ആറിന് രാത്രി 8.30ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് എട്ടിനു പുലര്‍ച്ചെ മൂന്നിന് സെക്കന്തരാബാദിലെത്തും. നമ്പര്‍ 07505 സെപ്റ്റംബര്‍ ഒന്നിന് രാവിലെ 7.10ന് നാന്‍ഡെഡില്‍നിന്ന് പുറപ്പെട്ട് രണ്ടിന് ഉച്ചതിരിഞ്ഞ് രണ്ടിന് എറണാകുളം സെന്‍ട്രലിലെത്തും. തിരിച്ച് (07504 )നാലിനു രാത്രി 11ന് എറണാകുളം സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട് ആറിന് രാവിലെ 6.30ന് നാന്‍ഡെഡിലെത്തും.
നമ്പര്‍ 06055 സെപ്റ്റംബര്‍ രണ്ടിന് രാത്രി 10.15ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.10ന് മംഗളൂരുവിലെത്തും. തിരിച്ച് (06056) മൂന്നിന് രാത്രി 7.40ന് മംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.30ന് എറണാകുളം ജങ്ഷനിലെത്തും. നമ്പര്‍ 06098 സെപ്റ്റംബര്‍ നാലിന് രാത്രി ഏഴിന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.30ന് ചെന്നൈ സെന്‍ട്രലിലെത്തും. സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."