HOME
DETAILS
MAL
ലോകകപ്പ് യോഗ്യത: അര്‍ജന്റീനക്ക് സമനില
backup
September 06 2017 | 03:09 AM
ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യത മത്സരത്തില്‍ നിര്‍ണായകമായ അര്‍ജന്റീനക്ക് സമനില കുരുക്ക്. വെനസ്വേലക്കെതിരേ നടന്ന മത്സരത്തിലാണ് അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി സമനില വഴങ്ങിയത്.
തെക്കേഅമേരിക്കന്‍ മേഖല ലോകകപ്പ് യോഗ്യത റൗണ്ടിലാണ് വെനസ്വേല സമനിലയില്‍ തളച്ചത്. 1-1നായിരുന്നു വെനസ്വേലയുടെ കുരുക്ക്.
ലയണല്‍ മെസ്സി,ഡി മരിയ എന്നിവരടക്കം സൂപ്പര്‍ താരങ്ങള്‍ ബൂട്ടു കെട്ടിയിട്ടും നിരാശയായിരുന്നു ഫലം. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ വിജയിക്കാന്‍ കഴിയാത്തിന്റെ നിരാശയിലാണ് ടീം അര്‍ജന്റീന. ഇനിയുള്ള മത്സരങ്ങള്‍ അര്‍ജന്റീനക്ക് വളരെ നിര്‍ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."