HOME
DETAILS

ജാത്യാതീത പൗരോഹിത്യാവകാശ പ്രഖ്യാപന സദസ്

  
backup
September 15, 2017 | 2:47 AM

%e0%b4%9c%e0%b4%be%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%a4%e0%b5%80%e0%b4%a4-%e0%b4%aa%e0%b5%97%e0%b4%b0%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%95%e0%b4%be


മാവേലിക്കര: നവോത്ഥാന നായകര്‍ ദീര്‍ഘനാള്‍ നടത്തിയ സമരത്തിന്റെ ഭാഗമാണ് കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം ലഭിച്ചതെന്നു സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.പ്രസാദ്പറഞ്ഞു.
ബ്രാഹ്മണ മേധാവിത്വത്തിനെതിരെ സമരം ചെയ്തു നേടിയെടുത്ത വിദ്യാഭ്യാസം, ആരാധന,സഞ്ചാരസ്വാതന്ത്ര്യം തട്ടിത്തെറിപ്പിക്കുന്ന ജാതി മേധാവിത്വത്തിനെതിരെയുള്ള സമരം വീണ്ടും തുടങ്ങേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവകലാസാഹിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആത്മീയ വിദ്യാഭ്യാസം നേടിയ താന്ത്രിക വിദ്യ പഠിച്ച അബ്രാഹ്മണന് ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ പൂജ നടത്തുന്നതിന് അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ചെട്ടികുളങ്ങരയില്‍ സംഘടിപ്പിച്ച ജാത്യാതീത പൗരോഹിത്യാവകാശ പ്രഖ്യാപന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പഴയ ജാതി മേധാവിത്വം പുനപ്രതിഷ്ഠ നടത്തുന്നതിനുള്ള ശ്രമമാണ് കാവി വസ്ത്രം ധരിച്ചു നടക്കുന്ന ബി.ജെ.പി, ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എം.സതീശന്‍ അധ്യക്ഷത വഹിച്ചു.സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യ പ്രഭാഷണം നടത്തി.റ്റി.ജെ.ആഞ്ചലോസ്, വി.പ്രശാന്തന്‍ ,ഡോ.പി.കെ.ജനാര്‍ദ്ദന കുറുപ്പ്, ഡി.വിജയന്‍, കെ.ജി.സന്തോഷ്, ലില്ലി തോമസ്, അസിഫ് റഹീം, റെജി പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago