HOME
DETAILS

'കൈത്തറിക്കൊരു കൈത്താങ്ങ് ': ഗ്രാന്റുകള്‍ വാങ്ങുന്നതിന് സംഘങ്ങളില്ല

  
backup
September 27, 2017 | 5:39 AM

kaithari-business-story-vspecial

കണ്ണൂര്‍: കൈത്തറി മേഖലയില്‍ തൊഴിലാളികളുടെയും സംഘങ്ങളുടെയും കൊഴിഞ്ഞുപോക്ക് വ്യാപകമാകുന്നു. ജില്ലയുടെ സ്വന്തം കൈത്തറിയെ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും സഹായങ്ങള്‍ വാങ്ങുന്നതിന് സംഘങ്ങള്‍ പിന്മാറുന്നു.
പുതിയ സംഘങ്ങളും തൊഴിലാളികളും മേഖലയിലേക്ക് വരാത്തതാണ് കാരണം. പരമ്പരാഗത വ്യവസായ വിഭാഗത്തിന്റെ പട്ടികയില്‍ 29000 തറികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 9000 തറികള്‍ മാത്രമാണ് കൈത്തറി മേഖലയില്‍ നിലവിലുള്ളത്. ഇതില്‍ ഏറെയും കണ്ണൂര്‍ ജില്ലയില്‍ മാത്രമുള്ളവയാണ്.
സംസ്ഥാന സര്‍ക്കാര്‍ പുതുതായി നടപ്പാക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കൈത്തറി യൂനിഫോം പദ്ധതിയില്‍ സംസ്ഥാനത്ത് 27,000 നെയ്തുകാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 20,000 പേരും കണ്ണൂരില്‍ നിന്നുള്ള നെയ്ത്തുകാരാണ്. ഇവരില്‍ 2929 നെയ്ത്തുകാര്‍ മാത്രമേ പദ്ധതിയില്‍ പങ്കാളികളായിട്ടുള്ളൂ എന്നാണ് കണക്ക്. കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിന് നിരവധി പദ്ധതികളും ഗ്രാന്റുകളും എര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ സഹായങ്ങള്‍ വാങ്ങുന്നതിന് അപേക്ഷ ലഭിക്കുന്നതില്‍ വലിയ കുറവാണുണ്ടായത്.
വ്യക്തിഗത നെയ്ത്തുകാര്‍ക്കുള്ള വര്‍ക്ക്‌ഷെഡ് നവീകരണ ഗ്രാന്റ്, ഡൈ ഹൗസ് നവീകരണ ഗ്രാന്റ് എന്നിവയാണ് വ്യവസായ വകുപ്പ് നല്‍കിവരുന്ന സഹായങ്ങള്‍. 2018 വരെയുള്ള ഗ്രാന്റുകള്‍ക്ക് ഭരണാനുമതിയും ലഭിച്ചുകഴിഞ്ഞു. കൈത്തറിയുടെ പ്രധാന കേന്ദ്രം കണ്ണൂരാണെന്നിരിക്കെ ജില്ലയില്‍ നിന്നുള്ള സംഘങ്ങളും നെയ്ത്തുകാരും പോലും സഹായത്തിന് എത്താറില്ല. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും കൈത്തറി മേഖലയുടെ ആധുനികവത്കരിക്കുന്നതിനും 10.1 കോടി രൂപയാണ് 2017-18 വര്‍ഷം സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്.
കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിനും പ്രദര്‍ശനം, സെമിനാര്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനും വ്യവസായ വകുപ്പ് 2.2 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. പുതിയ തലമുറയില്‍പെട്ട തറി തൊഴിലാളികള്‍ക്കായി പരിശീലനവും വ്യവസായ വകുപ്പ് തലത്തില്‍ സംഘടിപ്പിക്കും. പ്രതിവര്‍ഷം കൈത്തറി സംഘങ്ങളില്‍ അഞ്ച് ശതമാനത്തിന്റെ കൊഴിഞ്ഞുപോക്കാണ് ഉണ്ടാകുന്നതെന്നാണ് കണക്ക്. സമാനമായി തന്നെ വര്‍ക്ക്‌ഷെഡുകളും വീടുകളില്‍ നിന്ന് നെയ്യുന്ന നെയ്ത്തുകാരും തൊഴില്‍ ഉപേക്ഷിക്കുന്നുണ്ട്. സര്‍ക്കാരും തൊഴില്‍ വകുപ്പും പ്രഖ്യാപിക്കുന്ന സഹായങ്ങളും പാഴായിപോകുന്നുവെന്ന പരാതിയും മേഖലയില്‍ ഉയരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖത്തിൽ കുത്തകയുണ്ടാകുമോ?; അദാനി-എം.എസ്.സി ഇടപാടിൽ പ്രതിപക്ഷം

Kerala
  •  14 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; മഴയെത്തിയതോടെ ആവശ്യകതയില്‍ 400 മുതല്‍ 600 മെഗാവാട്ട് ഇടിവ്

Kerala
  •  14 days ago
No Image

കണ്ണൂരിൽ ബസ്സിടിച്ച് അച്ഛനും മകനും മരിച്ചു

Kerala
  •  14 days ago
No Image

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

National
  •  14 days ago
No Image

സ്വര്‍ണവില ഇടിഞ്ഞു; ഗ്രാമിന് ഇന്ന് 12,905 രൂപ

Business
  •  14 days ago
No Image

ആശുപത്രിയില്‍ രോഗിക്ക് ക്രൂരമര്‍ദനം; ഉത്തര്‍പ്രദേശില്‍ വനിതാ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

National
  •  14 days ago
No Image

മദ്യലഹരിയില്‍ മകന്‍ കഴുത്ത് ഞെരിച്ചു കൊന്നു; ചേര്‍ത്തലയിലെ 58 കാരന്റെ മരണം കൊലപാതകമെന്ന് പൊലിസ്, പ്രതി അറസ്റ്റില്‍

Kerala
  •  14 days ago
No Image

വിഴിഞ്ഞം തുറമുഖം: ഷെയര്‍ കൈമാറാന്‍ സര്‍ക്കാറിന്റെ അനുമതി വേണം, അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി

National
  •  14 days ago
No Image

വാണിജ്യ എല്‍പിജി വിലക്കുറവ് മുതല്‍ പുതുക്കിയ പാസ്പോര്‍ട്ട് ഫീസ് വരെ;  ജൂലൈ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം

Economy
  •  14 days ago
No Image

ദേശീയ ഭവന സെന്‍സസിന് ഇന്ന് തുടക്കം; അധ്യാപകര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്യൂട്ടി ക്രമീകരണം

Kerala
  •  14 days ago