HOME
DETAILS

ഇറാനെതിരായ അമേരിക്കാന്‍ നിലപാട് സ്വാഗതാര്‍ഹമെന്ന്

  
backup
October 30 2017 | 09:10 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

 

മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള ഖത്തറിന്റെ നീക്കങ്ങള്‍ക്കെതിരേ പ്രതിരോധം ശക്തമാക്കുമെന്ന് സഊദി സഖ്യത്തിലുള്ള നാലു ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഇന്‍ഫര്‍മേഷന്‍ മന്ത്രിമാര്‍ വ്യക്തമാക്കി.
ബഹ്‌റൈനില്‍ ചേര്‍ന്ന സഊദി, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ യോഗത്തിലാണ് ഇറാന്‍ നിലപാടുകള്‍ക്ക് തുല്ല്യമായ ഖത്തറിന്റെ ആഭ്യന്തര ഇടപെടലുകളും ഭാവി പദ്ധതികളും ചര്‍ച്ചയായത്.


ഖത്തറിന്റെ ഇറാന്‍ അനുകൂല നീക്കം അറബ് മേഖലക്ക് തന്നെ ഭീഷണിയാണ്. അസഹിഷ്ണുതയും ഭീകരതയും നിറഞ്ഞതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. ബഹ്‌റൈനടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും രാജ്യത്ത് ഭരണകൂട വിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്ത രാഷ്ട്രമാണ് ഇറാന്‍. തീര്‍ച്ചയായും ഇറാന്റെ നീക്കങ്ങള്‍ ഗള്‍ഫ് രാഷ്ട്രങ്ങളോടൊപ്പം പുറത്തുള്ളവരും ആശങ്കയോടെയാണ് നോക്കി കാണുന്നത്. അവര്‍ക്കെതിരെയുണ്ടായ പുതിയ അമേരിക്കന്‍ നിലപാട് ഇതിന് തെളിവാണെന്നും ഇക്കാര്യത്തില്‍ ശക്തമായ നിലപാടെടുത്ത അമേരിക്കയെ അഭിനന്ദിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു.

ലോകത്തെ ഏറ്റവും വലിയ തീവ്രവാദ രാഷ്ട്രമാണ് ഇറാന്‍. ഇറാന്റെ ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന നീക്കമാണ് ഖത്തറിന്റേത്. ഇതോടെ അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും തീവ്രവാദത്തിലധിഷ്ഠിതമായ നിലപാടിനെ പിന്തുണക്കുകയും ചെയ്യുന്ന ഇറാന്‍ രീതിയിലേക്കാണ് ഖത്തറും ചുവടുവെക്കുന്നത്.

ഈ സാഹചര്യത്തില്‍ ഖത്തര്‍ പ്രോത്സാഹിപ്പിക്കുന്ന വിദ്വേഷത്തിെന്റ സ്വരങ്ങള്‍ പ്രതിരോധിക്കുകയും മാധ്യമങ്ങള്‍ വഴിയുള്ള ദുഷ്പ്രചാരണങ്ങളെ പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. കൂടാതെ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിെന്റയും സഹിഷ്ണുതയുടെയും നയം അവലംബിക്കുന്ന രീതികളെ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം പോലീസ് വാഹനത്തിനെതിരെ നടന്ന ബോംബാക്രമത്തെയും യോഗം അപലപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം: രോഗാണു വാഹകരായി സെപ്റ്റിക് ടാങ്കുകളും?

Kerala
  •  11 days ago
No Image

ഇന്ത്യക്ക് തീരുവ ചുമത്തിയത് ഉക്രൈനില്‍ സമാധാനത്തിന്; യു.എസ് സുപ്രിംകോടതിയില്‍ ട്രംപ് ഭരണകൂടം

International
  •  11 days ago
No Image

ഹമാസിന്റെ വെടിനിര്‍ത്തല്‍ ആവശ്യം തള്ളി ഇസ്‌റാഈല്‍; സ്വതന്ത്ര ഭരണകൂടത്തിന് തയാര്‍, ലോക രാജ്യങ്ങള്‍ ഇടപെടണമെന്നും ഹമാസ്

International
  •  11 days ago
No Image

വാഹനാപകട കേസുകളിൽ നഷ്ടപരിഹാരം: പ്രായപൂർത്തിയാകാത്തവരെ വരുമാനമില്ലാത്ത വ്യക്തിയായി കണക്കാക്കാനാകില്ല: സുപ്രിംകോടതി 

National
  •  11 days ago
No Image

യുവതിയുടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാന്‍ ശ്രീചിത്രയുടെ സഹായം തേടും; അടുത്തയാഴ്ച മെഡിക്കല്‍ ബോര്‍ഡ് യോഗം

Kerala
  •  11 days ago
No Image

കുന്നംകുളം കസ്റ്റഡി മർദനം: കർശന നടപടി ഉണ്ടാകും; ഡിജിപി റവാഡാ ചന്ദ്രശേഖർ 

Kerala
  •  11 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസ്: ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിലേക്ക്, ആശുപത്രി രേഖകൾ കസ്റ്റഡിയിൽ എടുക്കും

Kerala
  •  11 days ago
No Image

ഓണാഘോഷം: കയറ്റുമതിയിൽ 25 ശതമാനം വർധന; കടൽ കടന്നത് 1323 ടൺ വിഭവങ്ങൾ

Kerala
  •  11 days ago
No Image

പാലക്കാട് വീട്ടിലെ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്കു പരിക്കേറ്റ സംഭവം: പന്നിപ്പടക്കമെന്ന് പൊലീസ്

Kerala
  •  11 days ago
No Image

300 ലിറ്ററിൽ തുടങ്ങി 30,000 ലെത്തിയ സുരേഷ് കുമാറിൻ്റെ പായസ പെരുമ

Kerala
  •  11 days ago