HOME
DETAILS

ഗെയില്‍: മുക്കം പൊലിസ് സ്റ്റേഷനിലേക്ക് ഇന്ന് സമരസമിതി മാര്‍ച്ച് നടത്തും

  
backup
November 03, 2017 | 4:09 AM

gail-mukkam-police-station-march-today

മുക്കം: ഗെയില്‍ വിരുദ്ധ സമരം നടക്കുന്ന കോഴിക്കോട് എരഞ്ഞിമാവില്‍ സമരസമിതി പ്രവര്‍ത്തകര്‍ ഇന്ന് മുക്കം പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. കഴിഞ്ഞ ദിവസം നിരവധി പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

അതേസമയം, ഗെയില്‍ വിരുദ്ധസമരത്തില്‍ പ്രദേശവാസികളെ വേട്ടയാടിയ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് ഇന്നലെ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് തിരുവമ്പാടിയില്‍ യു.ഡി.എഫ് നടത്തിയ പ്രകടനത്തില്‍ വന്‍ ജനകീയ പങ്കാളിത്തമുണ്ടായി.

പൈപ്പ് ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ഗെയില്‍ അധികൃതര്‍ വ്യക്തമാക്കി. ഗെയില്‍ കേരളത്തിന്റെ വികസനപദ്ധതിയാണെന്നും വികസപ്രവര്‍ത്തികള്‍ക്ക് എത്രനാള്‍ വേണമെങ്കിലും സംരക്ഷണം നല്‍കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ഗെയില്‍ വിരുദ്ധസമരത്തിനു പിന്തുണനല്‍കാനായി കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരനും എം.പി കുഞ്ഞാലിക്കുട്ടിയും ഇന്ന് എരഞ്ഞിമാവില്‍ എത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായം വഴിമാറി; സമ്മതിദാന അവകാശം നിറവേറ്റി അവർ മടങ്ങി 

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മാവോയിസ്റ്റ് ഭീഷണിയിൽ 50 ബൂത്തുകൾ

Kerala
  •  2 days ago
No Image

ഓരോ വർഷവും അപ്രത്യക്ഷരാകുന്നത് അരലക്ഷം കുട്ടികൾ; അഞ്ചുവർഷത്തിനിടയിൽ കാണാതെപോയത് 233,088 കുഞ്ഞുങ്ങളെ

National
  •  2 days ago
No Image

മുല്ലപ്പെരിയാറിലെ കുമളി പഞ്ചായത്തിലെ പച്ചക്കാനത്ത് വോട്ട് ചെയ്തത് ഒരാള്‍ മാത്രം; പോളിങ് ബൂത്തില്‍ ഏഴ് ഉദ്യോഗസ്ഥരും

Kerala
  •  2 days ago
No Image

യു.എ.ഇ താമസ നിയമങ്ങള്‍ കടുപ്പിച്ചു, ലംഘിച്ചാൽ 50 ലക്ഷം ദിര്‍ഹം വരെ പിഴ; രാജ്യത്ത് അതിക്രമിച്ചു കടക്കൽ നുഴഞ്ഞുകയറ്റമായി കാണും

uae
  •  2 days ago
No Image

വോട്ടിങ് മെഷിനിലെ എൻഡ് ബട്ടൺ; പ്രിസൈഡിങ് ഓഫിസറും സംശയ നിഴലിലാവും; ഇക്കാര്യം ശ്രദ്ധിക്കണം

Kerala
  •  2 days ago
No Image

ഫലസ്തീനികൾക്ക് 10 മില്യൺ ഭക്ഷണം: സന്നദ്ധ പ്രവർത്തകർക്ക് നന്ദിയർപ്പിച്ച് ദുബൈ ഭരണാധികാരി

uae
  •  2 days ago
No Image

 സെമിഫൈനൽ ഒന്നാംഘട്ടം; പോളിങ്ങിൽ ചാഞ്ചാട്ടം; കൂട്ടിയും കിഴിച്ചും മുന്നണികൾ

Kerala
  •  2 days ago
No Image

വിളിപ്പേര് സിന്ദു, ആരുമറിയാതെ ഒറ്റമുറി വീട്ടിലിരുന്ന് എല്ലാം തയ്യാറാക്കി സ്‌കൂട്ടറിലെത്തിച്ചു കൊടുക്കും; ചാരായവുമായി ഒരാള്‍ പിടിയില്‍ - സ്ഥലം ഉടമയ്ക്കും പങ്ക്

Kerala
  •  2 days ago
No Image

തൃശൂർ സ്വദേശിയായ യുവാവ് ഒമാനിൽ അന്തരിച്ചു

oman
  •  2 days ago