ബ്ലാക് മണി വെളുപ്പിച്ച സര്‍ക്കാര്‍ ജനങ്ങളെ 'ബ്ലാക്കി'ലേക്ക് തള്ളിവിട്ടു: മമത
കൊല്‍ക്കത്ത: നോട്ട് നിരോധനം എന്നത് ഒരിക്കലും കള്ളപ്പണം കണ്ടുപിടിക്കാനായിരുന്നില്ല. അത് കള്ളപ്പണം വെളുപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായിരുന്നുവെന്ന് പശ്ചിമബംഗള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. നിങ്ങള്‍ നോട്ട് നിരോധനത്തെ കുറിച്ച് പഠിച്ചുനോക്കൂ അപ്പോള്‍ മനസിലാവും ഇതിനു പിന്നിലെ കാണാസത്യങ്ങള് എന്നും അവര്‍ പറഞ്ഞു.
രാജ്യത്ത് 500, 1000 നോട്ടുകള്‍ നിരോധിച്ചിട്ട് നവംബര്‍ എട്ടിന് ഒരു വര്‍ഷം തികയും. കേന്ദ്രസര്‍ക്കാര്‍ ഈ ദിനം അഴിമതി വിരുദ്ധ ദിനമായി ആചരിക്കാനിരിക്കുകയാണ്. എന്നാല്‍, നോട്ട് നിരോധനത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തിയത്.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനമെന്നും അത് കേന്ദ്രത്തിന്റെ ഇഷ്ടക്കാരായ വന്‍കിട വ്യവസായികളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ളതായിരുന്നുവെന്ന് മമത പറഞ്ഞു. നോട്ട് നിരോധനം നടപ്പാക്കിയതോടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് രാഷ്ട്രീയപാര്‍ട്ടികളാണ്.
രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയിട്ട് ഒരു വര്‍ഷമാകുന്നു. കള്ളനോട്ട് വെളുപ്പിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ജനങ്ങളെ ഇരുട്ടിലേക്കാണ് തള്ളിവിട്ടതെന്നും മമത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."