HOME
DETAILS
MAL
ജെ.ഡി.യു ഇടതു മുന്നണിയിലേക്ക്: പ്രതികരിക്കാനില്ലെന്ന് കോടിയേരി
backup
November 29 2017 | 06:11 AM
തിരുവനന്തപുരം: ജെ.ഡി.യുവിന്റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എം.പി.വീരേന്ദ്രകുമാറുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫിലേക്കെന്ന വാര്‍ത്ത രാവിലെ വീരേന്ദ്ര കുമാറും നിഷേധിച്ചിരുന്നു.
ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. നിതീഷ് കുമാര്‍ നേതൃത്വം നല്കുന്ന പാര്‍ട്ടിയുടെ എംപിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും എം.പി സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."