HOME
DETAILS
MAL
ചാരിറ്റി മത്സരത്തില്‍നിന്ന് മറഡോണ പിന്മാറി
backup
December 13 2017 | 03:12 AM
കൊല്‍ക്കത്ത: സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ചാരിറ്റി മത്സരത്തില്‍ നിന്ന് പിന്മാറി. മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിയോടൊത്ത് കൊല്‍ക്കത്തയിലായിരുന്നു മറഡോണ പന്തു തട്ടേണ്ടിയിരുന്നത്. എന്നാല്‍ സംഘാടകരുടെ പിഴവിനെ തുടര്‍ന്നും ശാരീരിക അവശതകളാലും മറഡോണ മത്സരത്തില്‍ കളിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
അതേസമയം മറഡോണ പിന്മാറിയത് തന്നെ നിരാശപ്പെടുത്തിയെന്ന് ഗാംഗുലി പറഞ്ഞു. 40 മിനുട്ടുള്ള മത്സരത്തിലായിരുന്നു ഇരുവരും ഒരുമിച്ച് കളിക്കാനിരുന്നത്. എന്നാല്‍ കൊല്‍ത്തയില്‍ നിരന്തരം പരിപാടികളില്‍ പങ്കെടുത്ത മറഡോണ അവശനായെന്നും അതോടൊപ്പം കൈയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തെന്നും ഇതാണ് മത്സരത്തില്‍ നിന്ന് പിന്മാറാന് കാരണമെന്ന് ഗാംഗുലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."