അമിതമായാല്‍ വെള്ളംകുടിയും അപകടം; ഒരാള്‍ ദിവസം എത്ര വെള്ളം കുടിക്കണമെന്നറിയാമോ?
അമിതമായാല്‍ വെള്ളംകുടിയും അപകടം; ഒരാള്‍ ദിവസം എത്ര വെള്ളം കുടിക്കണമെന്നറിയാമോ?
വെള്ളം കുടിയ്ക്കുന്നതു കുറയുന്നതു പോലെ തന്നെ വെള്ളം കുടിയ്ക്കുന്നതു കൂടുന്നതും ആരോഗ്യകരമല്ല. ഭക്ഷണത്തില്‍ പോലും വെള്ളം അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കാതെ പലരും പലപ്പോഴും വെള്ളം അധികമായി കുടിക്കുന്നു. ഇത് ശരീരത്തില്‍ അമിത ജലാംശത്തിന് കാരണമായേക്കാം.
ശരീരത്തില്‍ വെള്ളത്തിന്റെ അളവ് അമിതമായാല്‍, ഹൈപ്പോണട്രീമിയ എന്നൊരു തരം ഉന്മാദാവസ്ഥയ്ക്ക് അത് കാരണമാകുന്നു. ശരീരത്തില സോഡിയം കോണ്‍സന്‍ട്രേഷന്‍ കുറയുന്ന അവസ്ഥയാണ് ഹൈപ്പോണട്രീമിയ
വെള്ളം കുടിക്കുന്നത് അമിതമായാല്‍, അത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. പൊട്ടാസ്യം, സോഡിയം, മഗ്‌നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ കിഡ്‌നി തൊട്ട് ഹൃദയം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുവാന്‍ സഹായിക്കുന്നവയാണ്. നിങ്ങള്‍ പരിധിയില്‍ കൂടുതല്‍ വെള്ളം കുടിക്കുകയാണെങ്കില്‍, ശരീരത്തെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുന്ന ഈ ഇലക്ട്രോലൈറ്റുകള്‍ രക്തത്തില്‍ നിന്ന് ഇല്ലാതാക്കുവാന്‍ തുടങ്ങും.
മൂത്രത്തിന്റെ നിറത്തിലൂടെ മനസിലാക്കാം
നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടോ എന്ന് അറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നിങ്ങളുടെ മൂത്രത്തിന്റെ നിറം ശ്രദ്ധിക്കുക എന്നതാണ്. മൂത്രത്തിന്റെ നിറം കടും മഞ്ഞയാണെങ്കില്‍ നിങ്ങള്‍ നിര്‍ജ്ജലീകരണത്തിന്റെ പിടിയിലാണ് എന്ന് മനസിലാക്കുക. നിങ്ങളുടെ മൂത്രത്തിന്റെ ശരിയായ നിറം ഇളം മഞ്ഞയാണ്. നിങ്ങളുടെ ശരീരത്തില്‍ ജലാംശം മികച്ചതാണെന്ന് ഈ നിറം നോക്കി മനസിലാക്കാം. എന്നാല്‍ നിങ്ങളുടെ മൂത്രം വെള്ള നിറത്തിലാണെങ്കില്‍ നിങ്ങള്‍ അമിതമായി വെള്ളം കുടിക്കുന്നുണ്ടെന്ന് മനസിലാക്കുക.
ഇനി ഒരാള്‍ക്ക് ദിവസം എത്ര വെള്ളം കുടിക്കാമെന്നറിയാം
മയോക്ലിനിക്, യുഎസ് നാഷണല്‍ അക്കാദമിക് ഓഫ് സയന്‍സസ് എഞ്ചിനീയറിങ് ആന്‍ഡ് മെഡിസിന്‍ പറയുന്നത് പ്രകാരം
പുരുഷന്മാര്‍ക്ക് ഒരു ദിവസം 15.5 കപ്പ് അഥവാ 3.7 ലിറ്റര്‍ വെള്ളവും സ്ത്രീകള്‍ക്ക് ഒരു ദിവസം 11.5 കപ്പ് അതായത് 2.7 ലീറ്റര്‍ വെള്ളവും കുടിക്കാം.
ഇത് വെള്ളം കുടിക്കുന്നതു കൂടാതെ ഭക്ഷണത്തിലൂടെയും മറ്റ് പാനീയങ്ങളിലൂടെയും ലഭ്യമാകുന്ന വെള്ളവും കൂടി ചേര്‍ന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."