HOME
DETAILS

തെരഞ്ഞെടുപ്പ്കാഹളം മുഴങ്ങുമ്പോൾ

  
backup
February 07 2024 | 00:02 AM

when-the-election-bell-rings

ജെ.പ്രഭാഷ്

രാമക്ഷേത്രത്തിൻ്റെ പണിതീരുംമുമ്പുതന്നെ അതിൻ്റെ പ്രതിഷ്ഠാകർമം പ്രധാനമന്ത്രി നിർവഹിച്ചത് വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോധ്യാ പ്രശ്നം എത്രത്തോളം ചർച്ചാവിഷയമാകുമെന്നതിൻ്റെ സൂചനയാണ്. റിപ്പബ്ലിക് ദിനത്തിൻ്റെ നാല് നാളുകൾക്കും ഗാന്ധിയുടെ രക്തസാക്ഷിത്വത്തിൻ്റെ എട്ട് നാളുകൾക്കും മുമ്പാണ് പ്രാണപതിഷ്ഠ നടത്തിയത് എന്നതും ശ്രദ്ധേയമാണ്. 2019ൽ ജമ്മു കശ്മിരിൻ്റെ പ്രത്യേകപദവി റദ്ദാക്കി അതിനെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയതും സ്വാതന്ത്ര്യദിനത്തിന് പത്ത് നാളിന് മുമ്പാണെന്നതും(ഓഗസ്റ്റ് 5) ഓർക്കുക.

ഇക്കാര്യങ്ങളിലെല്ലാം ബി.ജെ.പി വളരെ ശ്രദ്ധയോടെയാണ് തീയതികൾ തെരഞ്ഞെടുത്തിരിക്കുന്നത്. നാം സുപ്രധാനമെന്ന് കരുതുന്ന സംഭവങ്ങളെ അപ്രധാനമാക്കാനും അവയുടെ സ്ഥാനത്ത് നമ്മെ മുറിപ്പെടുത്തുന്ന ഓർമകളെ പ്രതിഷ്ഠിക്കാനുമാണ് ശ്രമം. ഇതിലൂടെ, ഗാന്ധിയും സ്വാതന്ത്ര്യവും റിപ്പബ്ലിക്കും ഭരണഘടനയുമൊന്നുമല്ല വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തെ നയിക്കുന്നത് എന്ന് അവർ വീണ്ടും നമ്മെ ഓർമപ്പെടുത്തുന്നു.


കാലത്തെ പല രീതിയിലാണ് ചരിത്രം അടയാളപ്പെടുത്തുന്നത്. ഉദാഹരണമായി ആയിരത്തിതൊള്ളായിരത്തി അമ്പതുകളെ രോഷത്തിന്റെയും അറുപതുകളെ ഹിപ്പിസത്തിൻ്റെയും പതിറ്റാണ്ടുകളായി വിശേഷിപ്പിക്കുന്നു. ഇതുപോലെ, രണ്ടായിരത്തി ഇരുപതുകൾ വിദ്വേഷത്തിന്റെയും വെറുപ്പിൻ്റെയും പതിറ്റാണ്ടെന്നാവും ഇന്ത്യാ ചരിത്രം രേഖപ്പെടുത്തുക.

ചരിത്രത്തെ ഒരേസമയം തള്ളുകയും കൊള്ളുകയും ചെയ്യുന്ന വിരുദ്ധ യുക്തിയിലൂടെയാണ് സംഘ്പരിവാർ നീങ്ങുന്നത്. നമ്മെ പഴമയിൽനിന്ന് പുതുമയിലേക്ക്, ഭാരതത്തിൽനിന്ന് ഇന്ത്യയിലേക്ക്, നയിച്ചതിനെയും നയിച്ചവരെയും തള്ളുകയും തിരിച്ച് ഇന്ത്യയിൽ നിന്ന് ഭാരതത്തിലേക്ക് കൊണ്ടുപോകാൻ ഉതകുന്നതിനെയും അതിൻ്റെ വക്താക്കളെയും അത് കൊള്ളുകയും ചെയ്യുന്നു. അവിടെയാണ് ഗാന്ധിജിയും നെഹ്റുവും ഭരണഘടനയുമെല്ലാം അവർക്ക് ചതുർഥിയാകുന്നതും ഗോഡ്സെയും ഗോൾവാൾക്കറും മനുസ്മൃതിയും പഥ്യമാകുന്നതും.


ഗാന്ധിയൻ ആശയങ്ങളെ അവഗണിക്കുക മാത്രമല്ല, സ്വാതന്ത്ര്യ സമരത്തിന് അദ്ദേഹം നൽകിയ സംഭാവനെയെത്തന്നെ ഇകഴ്ത്തി കാണിക്കാനാണ് സംഘ്പരിവാറിൻ്റെ ശ്രമം. ഇതിൻ്റെ പ്രത്യക്ഷ തെളിവാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അണ്ണാ സർവകലാശാലയിൽ നടന്ന സുഭാഷ് ചന്ദ്രബോസ് ജന്മവാർഷികച്ചടങ്ങിൽ തമിഴ്നാട് ഗവർണർ ആർ.എൻ രവി നടത്തിയ വിവാദ പരാമർശം. സ്വാതന്ത്ര്യലബ്ധിക്കുകാരണം മഹാത്മാഗാന്ധിയല്ലെന്നും സുഭാഷ് ചന്ദ്രബോസാണെന്നുമാണ് അദ്ദേഹം പറഞ്ഞുവച്ചത്.

ഇതിലൂടെ ചരിത്രത്തെ തമസ്‌കരിക്കുക മാത്രമല്ല നമ്മുടെ ഓർമയെയും സാമാന്യ യുക്തിയെയും അപഹസിക്കുകകൂടിയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. സംഘ്പരിവാർ നേതൃത്വത്തിൻ്റെ അറിവും ആശിർവാദവുമില്ലാതെ ഇത്തരമൊരു അഭിപ്രായപ്രകടനം അദ്ദേഹം നടത്തുമെന്ന് കരുതുക വയ്യ. ഇവിടെയും റിപ്പബ്ലിക് ദിനത്തിന് തൊട്ടുമുമ്പാണ് ഇൗ പ്രസ്താവ നടന്നത് എന്നത് ശ്രദ്ധേയമാണ്.


ഭരണഘടനയുടെ ഭാവിയും ഇതിൽനിന്ന് വ്യത്യസ്തമല്ലെന്ന് രവി ഉൾപ്പെടെയുള്ള ഗവർണർമാരും കേന്ദ്രത്തിലെയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും ഭരണനേതൃത്വങ്ങളും അനുദിനം തെളിയിക്കുന്നു. ഭരണഘടനാ നിർമാണ സമിതിയിൽ നടന്ന ചില ചർച്ചകൾ ഇവിടെ, പ്രത്യേകിച്ച് പ്രാണപ്രതിഷ്ഠയുടെ പശ്ചാത്തലത്തിൽ, പ്രസക്തമാണ്. അതിൽ ഒന്ന് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻ്റെ തുടക്കം എങ്ങനെ ആയിരിക്കണമെന്നതിനെക്കുറിച്ചാണ്. ‘നാം ഇന്ത്യയിലെ ജനങ്ങൾ’ എന്നതിനു പകരം ദൈവനാമത്തിൽ തുടങ്ങണമെന്നായിരുന്നു ഒരു വാദഗതി.

ഷിബൻലാൽ സക്സേന ‘സർവശക്തനായ ഈശ്വരൻ്റെ’ പേരിലും പണ്ഡിറ്റ് ഗോവിന്ദ് മാളവ്യ ‘ജഗതീശ്വരനായ പരമശിവൻ്റെ’ പേരിലും ഭരണഘടന ആരംഭിക്കണമെന്ന് ശഠിച്ചെങ്കിലും ഭരണഘടനാ നിർമാണ സമിതി അത് തള്ളിക്കളയുകയാണുണ്ടായത്. വിശ്വാസം മനുഷ്യൻ്റെ സ്വകാര്യ ജീവിതത്തിൻ്റെ ഭാഗമാണെന്നും ഭരണഘടന വ്യക്തിയുടെ പൊതുജീവിതത്തെ നിയന്ത്രിക്കുന്ന നിയമസംഹിത ആണെന്നുമായിരുന്നു അതിൻ്റെ പൊതുവായ കാഴ്ചപ്പാട്. വിശ്വാസത്തെ രാഷ്ട്രീയവും രാജ്യഭരണവുമായി കൂട്ടികുഴയ്ക്കാൻ ഭരണഘടനാ ശിൽപികൾ തയാറായില്ലെന്ന് സാരം.


ഇതുപോലെ ശ്രദ്ധേയമായ മറ്റൊന്നാണ് ‘വ്യക്തിയുടെ അന്തസും രാഷ്ട്രത്തിൻ്റെ അഖണ്ഡതയും’ എന്ന പ്രയോഗവും. രാഷ്ട്രത്തിൻ്റെ അഖണ്ഡത കഴിഞ്ഞു മതി വ്യക്തിയുടെ അന്തസിനെക്കുറിച്ചുള്ള പരാമർശം എന്ന വാദഗതിയാണ് ചില അംഗങ്ങൾ മുന്നോട്ടുവച്ചത്. ഡോ. ബി.ആർ അംബേദ്കർ അതിനെ ഖണ്ഡിച്ചുകൊണ്ട് പറഞ്ഞത് അന്നത്തെപ്പോലെ ഇന്നും പ്രസക്തമായി നിൽക്കുന്നു. ‘അന്തസുള്ള വ്യക്തികൾക്കേ രാഷ്ട്രത്തിൻ്റെ അഖണ്ഡത ഉറപ്പാക്കാനാവു. തന്മൂലം വാക്കുകളുടെ ക്രമം മാറ്റാനാവില്ല’, അദ്ദേഹം പറഞ്ഞു.

കോളണിവാഴ്ചയിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള മാറ്റംകൊണ്ട് അർഥമാക്കുന്നത് അധികാര കസേരയിൽ വെള്ളക്കാരുടെ സ്ഥാനത്ത് ഇന്ത്യക്കാരെ കുടിയിരുത്തക എന്ന കേവല ലക്ഷ്യമല്ല. അന്തസുള്ള പൗരന്മാരെ വാർത്തെടുക്കുക എന്നതാണ്. ഈ കാഴ്ചപ്പാടിനാണ് സംഘ്പരിവാർ പോറലേൽപ്പിച്ചു കൊണ്ടിരിക്കുന്നത്. ഗാന്ധിയെയും ഭരണഘടനയെയും നിരസിക്കുന്നതിൻ്റെ പിന്നിലെ യുക്തി ഇതാണ്.
നിയമംമൂലം മാത്രം അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന് അംബേദ്കർ പറഞ്ഞത് സത്യമായി ഭവിച്ചിരിക്കുന്നു.

അതുതന്നെയാണ് ഭരണഘടനയുടെ കാര്യവും. അതുള്ളതുകൊണ്ടു മാത്രം ലോകത്ത് ഒരിടത്തും പൗരന്മാർ സുരക്ഷിതരാവുന്നില്ല. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വൈസ് ചെയർമാനായിരുന്ന ലിയൊ ഷായോക്കിയെ(Liu Shaoqi) അവിടുത്തെ ഭരണകൂടം അറസ്റ്റ് ചെയ്തത്(1967) അദ്ദേഹം ഭരണഘടനയും കൈയിലേന്തി നിൽക്കുമ്പോൾ ആയിരുന്നു എന്നത് കേവലം യാദൃച്ഛികമല്ല. ഇതുതന്നെയാണ് ഡൽഹിയിൽ പൗരത്വനിയമ ഭേദഗതിക്കെതിരേ ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് സമരം നടത്തിയവർക്കെതിരേ ഇന്ത്യൻ ഭരണകൂടം ചെയ്തതും. ഇന്നിപ്പോൾ ഭരണഘടനയുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു.


ഈ പശ്ചാത്തലത്തിലാണ് വരുന്ന ഏപ്രിൽ-മേയ് മാസത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി മൂന്നാമൂഴം തേടുന്നതും. ഇതുവരെ പറഞ്ഞുവന്നതിൽനിന്ന് ഒരുകാര്യം വ്യക്തമാണ്. ഈ തെരഞ്ഞെടുപ്പ് അടുത്ത അഞ്ചുവർഷം നമ്മെ ആര് ഭരിക്കണമെന്നതിനപ്പുറം സാധാരണ മനുഷ്യർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശ പോരാട്ടമാണ്. മഴ ഭൂമിയെയും ആകാശത്തെയും ബന്ധിപ്പിക്കുന്നതുപോലെ, ജനാധിപത്യത്തിൽ ജനങ്ങളെയും ഭരണകൂടത്തെയും തമ്മിൽ ബന്ധിപ്പിക്കാനുള്ള മാർഗമാണ് തെരഞ്ഞെടുപ്പ്.

മഴ ശരിയായില്ലെങ്കിൽ എല്ലാം നശിക്കും, തെരഞ്ഞെടുപ്പ് ശരിയായില്ലെങ്കിൽ ജനാധിപത്യവും. തെരഞ്ഞെടുപ്പ് ശരിയാകുന്നത്, ജനങ്ങൾ ശരിയായവരെ തെരഞ്ഞെടുക്കുമ്പോഴാണ്. നമ്മുടെ കാലത്തെ യഥാർഥ ദുരന്തം ഭരണകൂടങ്ങൾ അവരുടെ അധികാരം ദുരുപയോഗം ചെയ്യുന്നു എന്നതല്ല. ഭരിക്കപ്പെടുന്നവർ ദുർഭരണത്തിനെതിരേ അവരുടെ അധികാരം വേണ്ടവണ്ണം ഉപയോഗിക്കാത്തതാണ്.

റഷ്യൻ എഴുത്തുകാരൻ കോൺസ്റ്റൻ്റീൻ പാസ്റ്റോവ്സ്കി ജീവിതത്തെക്കുറിച്ച് സൂചിപ്പിക്കുന്നത് ജനാധിപത്യത്തിനും ബാധകമാണ് - ‘ജീവിതത്തിൽ പല മാർഗങ്ങളുണ്ട്. നിങ്ങൾക്ക് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാം, മനുഷ്യവർഗത്തിൻ്റെ പുനർനിർമിതിക്കായി യത്നിക്കാം.

അല്ലെങ്കിൽ തക്കാളി കൃഷിചെയ്യാം’. തക്കാളി കൃഷി ചെയ്യാനും അതിനൊപ്പം സ്വാതന്ത്ര്യത്തിനായി പോരാടാനുമുള്ള ജനാധിപത്യത്തിൻ്റെ മാർഗമാണ് തെരഞ്ഞെടുപ്പ്. എന്നാൽ ഈ തിരിച്ചറിവ് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾക്ക് ഉണ്ടോ എന്നത് സംശയകരമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago