HOME
DETAILS

യുഎഇയിൽ പലയിടങ്ങളിലും കനത്ത മഴ; അധികൃതർ ജാഗ്രതാ നിർദേശം നൽകി

  
backup
February 11, 2024 | 1:44 PM

heavy-rain-in-uae-alerts-issued-by-ncm-police

ദുബൈ: ഞായറാഴ്ചത്തെ പ്രഭാതത്തെ മഴയോടെയാണ് ദുബൈയിലുള്ളവർ വരവേറ്റത്. ചൊവ്വാഴ്ച വരെ തുടരുന്ന അസ്ഥിര കാലാവസ്ഥയുടെ ഫലമായി ഞായറാഴ്ച യുഎഇയിലെ മിക്ക പ്രദേശങ്ങളിലും മിന്നലോടും ഇടിയോടും കൂടി കനത്ത മഴയാണ് ലഭിച്ചത്. അബുദാബി അൽദഫ്‌റ മേഖലയിലെ അൽ ജസീറ, ബിദ അൽ മുത്വവ, സബ്‌ഖാത് എന്നിവിടങ്ങളിൽ മിന്നലോടും ഇടിയോടും കൂടിയ കനത്ത മഴയും; അൽ ഐൻ സിറ്റിയിലും അബുദാബി പട്ടണത്തിലും കനത്ത മഴയും; റാസൽഖൈമ, ദുബൈ, അജ്‌മാൻ, ഷാർജ എന്നിവിടങ്ങളിൽ സാമാന്യം നല്ല മഴയും പെയ്തു.
ഏറ്റവും കുറഞ്ഞ താപനിലയായ 6.5 ഡിഗ്രി സെൽഷ്യസ് രാവിലെ 07:15 ന് റാസൽഖൈമയിലെ ജബൽ ജയ്‌സിൽ രേഖപ്പെടുത്തിയപ്പോൾ, യുഎഇ പ്രാദേശിക സമയം പുലർച്ചെ 05:45 ന് ജബൽ മെബ്രയിൽ എട്ട് ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
അതേസമയം, മഴ സമയങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകളിൽ നിന്നും വാദികളിൽ നിന്നും അകന്നു നിൽക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു. അതിനിടെ, വരും ദിവസങ്ങളിൽ മഴയും അസ്ഥിര കാലാവസ്ഥയും ഉണ്ടാകുമ്പോൾ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കാനും സുരക്ഷിതമായ ഡ്രൈവിംഗ് നിയമങ്ങൾ അനുസരിക്കാനും അബുദാബി പൊലീസ് ആവശ്യപ്പെട്ടു. വേഗപരിധി പാലിക്കാനും ടെയിൽ ഗേറ്റിംഗ് ഒഴിവാക്കാനും സ്‌പീഡ്‌ കുറയ്ക്കാനും ദൃശ്യപരത കുറവാണെങ്കിൽ റോഡിൻ്റെ അരികിൽ വാഹനം നിർത്തിയിടാനും ഡ്രൈവർമാരെ പോലീസ് ഉണർത്തി. അസ്ഥിര കാലാവസ്ഥ തിങ്കളാഴ്ചയും തുടരും. അന്തരീക്ഷം മേഘാവൃതമാകുന്നത് വർധിക്കുന്നതിനാൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റും ഉണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും

Kerala
  •  2 days ago
No Image

ഹാക്കിങ് സംശയം: സർക്കാർ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കെഎസ്എഫ്ഡിസി പരാതി നൽകും, ജീവനക്കാർക്കെതിരെ കർശന നടപടി

crime
  •  2 days ago
No Image

ഹെയ്‌ഡനെ നഗ്നനാക്കാതെ റൂട്ടിന്റെ സെഞ്ചുറി 'രക്ഷിച്ചു'; ഓസീസ് മണ്ണിലെ സെ‍ഞ്ചുറി വരൾച്ച അവസാനിപ്പിച്ച് ഇതിഹാസം

Cricket
  •  2 days ago
No Image

വജ്രം പോലെ തിളങ്ങി മക്ക; ബഹിരാകാശ യാത്രികൻ പകർത്തിയ ചിത്രം വൈറൽ

Saudi-arabia
  •  2 days ago
No Image

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം: പ്രതി പിടിയിൽ; അതിക്രമം യുവതി മൊബൈലിൽ പകർത്തി

crime
  •  2 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ ഹാജരായേക്കും; കോടതിയിൽ വൻ പൊലിസ് സന്നാഹം

Kerala
  •  2 days ago
No Image

'കോടതിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റണം'; വിഡിയോകോളിലെ 'സിബിഐ' തട്ടിപ്പിൽ നിന്ന് പൊലിസ് ഇടപെടലിൽ രക്ഷപ്പെട്ട് കണ്ണൂർ ഡോക്ടർ ദമ്പതികൾ

crime
  •  2 days ago
No Image

​ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ

uae
  •  2 days ago
No Image

സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

രാഹുലിന്റെ പേഴ്‌സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍

Kerala
  •  2 days ago