HOME
DETAILS

വിഭജനത്താൽ പിരിഞ്ഞു 74 വർഷത്തിനു ശേഷം സഹോദരങ്ങൾ കണ്ടുമുട്ടി

  
backup
January 14, 2022 | 4:51 AM

452-563


ഇസ്‌ലാമാബാദ്
ഇന്ത്യാ വിഭജനം ഇന്നും ഏവർക്കും നോവുന്ന ഓർമയാണ്. പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ അതിർത്തി ഗ്രാമങ്ങളിൽ വസിക്കുന്നവർക്ക്. ഒന്നിച്ചുനിന്ന ഒരുനാട് ഇരു രാജ്യങ്ങളായി വെട്ടിമുറിക്കപ്പെട്ടപ്പോൾ അത് കീറിയെറിഞ്ഞത് ഇരുഭാഗത്തെയും പരസ്പരം സ്‌നേഹിച്ചു കഴിഞ്ഞ ഒരു ജനതയെക്കൂടിയായിരുന്നു. പലർക്കും ഉറ്റവർ നഷ്ടമായി, പലരെക്കുറിച്ചും ഇനിയും വിവരമില്ല. അതിനിടെ അത്തരക്കാർക്ക് പ്രതീക്ഷയായി പുതിയൊരു വാർത്ത എത്തിയിരിക്കുകയാണ് ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ കർത്താർപ്പൂർ ഇടനാഴിയിൽനിന്ന്.
74 വർഷത്തിന് ശേഷം സഹോദരന്മാർ അതിർത്തിയിൽ പരസ്പരം കണ്ടുമുട്ടിയപ്പോൾ ആ സമാഗമത്തെ വിളക്കിച്ചേർക്കാൻ വാക്കുകളും വികാരങ്ങളും മതിയാകാത്ത സ്ഥിതിയായിരുന്നു. കർത്താർപ്പൂർ ഇടനാഴി തുറന്നതാണ് കൂടിച്ചേരലിന് നിദാനമായത്.
മിൽ താ ഗയെ (എല്ലാറ്റിനും ശേഷം ഞങ്ങൾ ഒന്നായി) എന്നു ആർത്തുവിളിച്ചായിരുന്നു വെളുത്ത തലപ്പാവ് ധരിച്ച മുഹമ്മദ് ഹബീബ് ആഗയും തവിട്ടുനിറമുള്ള തലപ്പാവണിഞ്ഞ മുഹമ്മദ് സിദ്ദീഖും എതിരേറ്റത്. മുഹമ്മദ് ഹബീബ് ഇന്ത്യയിലെ ശെയില സ്വദേശിയും സിദ്ദീഖ് പാകിസ്താനിലെ ഫൈസാബാദിലെ താമസക്കാരനുമാണ്. സമൂഹമാധ്യമങ്ങളായിരുന്നു ഇവരുടെ കൂടിച്ചേരലിന് വഴിയൊരുക്കിയത്.


മാതാവിനെ നോക്കുന്നതിനായി താൻ വിവാഹംപോലും ഉപേക്ഷിച്ചെന്ന് ഹബീബ് പറഞ്ഞത് ഏറെ വികാരാധീനനായായിരുന്നു.മൂത്ത സഹോദരൻ ഹബീബിനെ സിദ്ദീഖ് ഫൈസാബാദിൽനിന്നെത്തിയായിരുന്നു കണ്ടത്. പാകിസ്താനിൽനിന്നുള്ള ന്യൂസ് ഇന്റർനാഷനലാണ് ഈ വാർത്ത പുറംലോകത്തെത്തിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി

International
  •  16 minutes ago
No Image

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്

Cricket
  •  an hour ago
No Image

കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു

uae
  •  2 hours ago
No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  2 hours ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  2 hours ago
No Image

ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  3 hours ago
No Image

യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്

uae
  •  3 hours ago
No Image

മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ

Kerala
  •  3 hours ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ

Saudi-arabia
  •  3 hours ago
No Image

യോ​ഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്

Kerala
  •  3 hours ago