അവകാശ ലംഘന നോട്ടിസില്‍ ധനമന്ത്രിക്ക് ക്ലീന്‍ ചിറ്റ്; എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ അവകാശ ലംഘന നോട്ടിസില്‍ നിയമസഭ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടാണ് കമ്മിറ്റി തയ്യാറാക്കിയത്. അവകാശ ലംഘന പരാതിയില്‍ ഐസക്കിനെതിരായ തുടര്‍ നടപടി അവസാനിപ്പിക്കാനാണ് സമിതിയുടെ ശുപാര്‍ശ.മന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചിട്ടില്ലെന്നാണ് എത്തിക്‌സ് കമ്മിറ്റിയുടെ വിലയിരുത്തല്‍.
അതേസമയം സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ റിപ്പോർട്ടിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.ധനമന്ത്രി തോമസ് ഐസക്കിനെതിരേ വി. ഡി സതീശന്‍ നല്‍കിയ അവകാശ ലംഘന നോട്ടീസിന്‍മേലാണ് പ്രിവിലജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി അന്വേഷണം നടത്തിയത്.
ധനമന്ത്രി അവകാശ ലംഘനം നടത്തി, സത്യ പ്രതിജ്ഞാ ലംഘനം നടത്തി, ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം നടത്തി. ഇത് സഭയോടുള്ള അവഹേളനമാണ്. അതുകൊണ്ട് എത്തിക്‌സ് കമ്മിറ്റിപരിശോധിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."