കര്‍ഷക സമരത്തെ ഒതുക്കാന്‍ കേന്ദ്രമൊരുക്കിയ കെണിയില്‍ വീണ് സചിന്‍ ടെന്‍ഡുല്‍ക്കറും
മുംബൈ: കര്‍ഷക സമരം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതിനെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ കെണിയില്‍ വീണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറും. 'ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗണ്ട' കാംപയ്നില്‍ അണിചേര്‍ന്നാണ് സചിന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കര്‍ഷക സമരം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായത് കേന്ദ്രസര്‍ക്കാരിന് വലിയ നാണക്കേടായിരുന്നു. ഇതില്‍രക്ഷതേടിയുള്ള കാംപയ്നില്‍ പങ്കെടുത്താണ് സചിനും ട്വീറ്റ് ചെയ്തിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ അക്ഷയ്കുമാര്‍, അജയ്ദേവ്ഗണ്‍ തുടങ്ങിയവര്‍ കാംപയ്നില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ താരത്തിന്റെ നടപടി ആയിരക്കണക്കിനു ആരാധകരെയാണ് നിരാശയിലാഴ്ത്തിയിരിക്കുന്നത്.
ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും ബാഹ്യശക്തികള്‍ കാഴ്ചക്കാരായിരിക്കാം. പക്ഷേ, പങ്കെടുക്കുന്നവരല്ലെന്നും ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം എന്നും ട്വീറ്റില്‍ പറയുന്നുണ്ട്. ഒരുരാഷ്ട്രമെന്ന നിലയില്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നുമാണ് സചിന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
പോപ് ഗായിക രിഹാന പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ് തുന്‍ബെര്‍ഗ് തുടങ്ങിയവരടക്കമുള്ള ആഗോള സെലിബ്രിറ്റികള്‍ കര്‍ഷക പ്രക്ഷോഭം മൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തിയത് കേന്ദ്രസര്‍ക്കാറിന് പ്രതിച്ഛായ നഷ്ടം ഉണ്ടാക്കിയിരുന്നു. ഇതിന് തടയിടാനായാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഈ കാംപയ്ന്‍ ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."