HOME
DETAILS
MAL
ഇന്ത്യയില്‍ ആഭ്യന്തര വിമാന യാത്രാനിരക്ക് കൂട്ടാന്‍ അനുമതി
backup
February 13 2021 | 05:02 AM
രാജ്യത്ത് ആഭ്യന്തര വിമാന യാത്രാനിരക്ക് കൂട്ടാന്‍ അനുമതി നല്കി. 10 മുതല്‍ 30 ശതമാനം വരെ നിരക്ക് കൂട്ടാനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയത്. ആഭ്യന്തര വിമാന സെക്ടറുകളുടെ നിരക്ക് നിയന്ത്രിക്കാന്‍ വ്യോമയാന വകുപ്പ് നിശ്ചയിച്ച വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതാണ് ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ കാരണം.
കൊവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞ് പുനരാരംഭിച്ച ആഭ്യന്തര സെക്ടറുകളില്‍ കുറഞ്ഞ നിരക്കും കൂടിയ നിരക്കും നിശ്ചയിച്ചിരുന്നു. മാര്‍ച്ച് 31ന് ഈ നിയന്ത്രണം അവസാനിക്കാനിരിക്കെയാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതിനല്‍കിയത്. ഇതു പ്രകാരം കുറഞ്ഞ നിരക്ക് 12 ശതമാനവും കൂടിയ നിരക്ക് 30 ശതമാനം വരെയും വര്‍ധിച്ചേക്കും. നേരത്തെ 2000 മുതല്‍ 6000 രൂപ വരെയായിരുന്ന യാത്രാനിരക്ക് ഇപ്പോള്‍ 2200 മുതല്‍ 7800 രൂപ വരെയാണ്. യാത്രാ ദൈര്‍ഘ്യമനുസരിച്ച് 7 വിഭാഗങ്ങളായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."