HOME
DETAILS

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ഖുർആൻ പാരായണ മത്സര വിജയികൾക്ക് സാമാനങ്ങൾ വിതരണം ചെയ്തു

  
backup
February 22, 2021 | 5:08 PM

riyadh-malappuram-district-quraan-musaabakha

     റിയാദ്: റിയാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി ലോക മലയാളികൾക്കായി സംഘടിപ്പിച്ച 'തഹ്‌സീൻ 2020' ഇന്റർനാഷണൽ ഓൺലൈൻ ഖുർആൻ പാരായണ മത്സരത്തിലെ വിജയികൾക്ക് പ്രശസ്തി പത്രവും ക്യാഷ് അവാർഡും വിതരണം ചെയ്തു. പാണക്കാട് വെച്ച് നടന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിജയികൾക്ക് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി യുടെ പ്രശസ്തി പത്രവും ക്യാഷ് അവാർഡും വിതരണം ചെയ്തു. 

   ജൂനിയർ ഗേൾസ് വിഭാഗത്തിൽ നിന്നും അഫീഫ ഹിജ (ഇന്ത്യ) ഒന്നാം സ്ഥാനവും നുഹ സാജിർ (ഇന്ത്യ) രണ്ടാം സ്ഥാനവും ഹസ്ന ഷിബിനം (ഇന്ത്യ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ ശൈഫ് അലി സിദീഖ് (യൂ.എ.ഇ), സഹദ് സലീം (സഊദി), എന്നിവർ ആദ്യ രണ്ടു സ്ഥാനങ്ങളും മുഹമ്മദ്‌ അസദ് (ഇന്ത്യ), നദീം നൂർഷ (സൗദി) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ഡോക്ടർ മുഹമ്മദ്‌ ഇബ്രാഹിം (സഊദി), മുഹമ്മദ്‌ റാഷിദ്‌ (ഇന്ത്യ), സഈദ് സിദ്ധീഖി (ഇന്ത്യ) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.

    മത്സര വിജയികൾക്ക് ഒന്നേമുക്കാൽ ലക്ഷം രൂപയുടെ പാരിതോഷികവും പ്രശസ്തി പത്രവുമാണ് സമ്മാനായി നൽകിയത്. രണ്ട് റൗണ്ടുകളിലായി നടന്ന മത്സരങ്ങളിൽ 743 മത്സരാർത്ഥികൾ പങ്കെടുത്തിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങൾക് പുറമെ സിംഗപ്പൂർ, മലേഷ്യ, മാലി ദ്വീപ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥി പങ്കാളിത്വമുണ്ടായിരുന്നു. ജിസിസി രാജ്യങ്ങളിളിൽ നിന്നുള്ള ഇന്റർനാഷണൽ ഖാരിഉകളായ ശൈഖ് അബ്ദുൽ ഖാദർ അൽ ഖാസിമി, ശൈഖ് റഷാദ് ലർദി, ശൈഖ് സഅദ് അൽ ഖാസിമി, ശൈഖ് ഇസ്സുദ്ധീൻ സ്വലാഹി, ശൈഖ് മുആദ് അൽ ഖാസിമി, ശൈഖ് ഷാഹീൻ ബിൻ ഹംസ എന്നിവരും സൈതലവി ഫൈസി പനങ്ങാങ്ങര, അലവി കുട്ടി ഒളവട്ടൂർ, ആതിഫ് ബുഖാരി തവനൂർ അടങ്ങിയ ജൂറിയാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.

    സമ്മാനദാന ചടങ്ങിൽ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ്, ജില്ലാ പ്രസിഡന്റ്‌ കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി എ വഹാബ്,റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ജില്ലാ കെഎംസിസി ഭാരവാഹി അഷ്‌റഫ്‌ മോയൻ, അബ്ദുസ്സമദ് കൊടിഞ്ഞി, ശിഹാബ് കുട്ടശ്ശേരി,റാഷിദ്‌ കോട്ടുമല, കുഞ്ഞിമുഹമ്മദ് കാടാമ്പുഴ, സലാം പയ്യനാട്, റഫീഖ് ചെറുമുക്ക്, സനോജ് കുരിക്കൾ, ഇസ്മായിൽ സി വി, എം കെ കുഞ്ഞബ്ദുള്ള, അഷ്‌റഫ്‌ കോട്ടക്കൽ, ഫൈസൽ ബദിയ, ഇ കെ റഹീം, മൊയ്‌ദീൻ കുട്ടി, റിയാസ് സി , മൊയ്‌ദീൻ കുട്ടി, അമീർ തിരൂരങ്ങാടി, സഹദ് മഞ്ചേരി, സൽമാൻ തെന്നല, ഫൈസൽ എടയൂർ, ജാഫർ മുടാൽ എന്നിവർ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുതിച്ചുയർന്ന് സ്വർണവില: 24കാരറ്റ് ഗ്രാമിന് 500 ദിർഹം കടന്നു

uae
  •  a month ago
No Image

കണ്ണൂരില്‍ നഗരഭരണം പിടിക്കാന്‍ കച്ചകെട്ടി മുന്നണികള്‍; ജില്ലാപഞ്ചായത്തിലേക്ക് പുതുമുഖ പട്ടികയുമായി സി.പി.എം

Kerala
  •  a month ago
No Image

ജന്മദിനാഘോഷത്തിനിടെ ദളിത് നേതാവ് കുത്തേറ്റു മരിച്ചു; പ്രതിയെ തല്ലിക്കൊന്ന് ജനക്കൂട്ടം

crime
  •  a month ago
No Image

ജിസിസി യാത്ര ഇനി വേഗത്തിൽ: 'വൺ-സ്റ്റോപ്പ്' സംവിധാനത്തിന് അംഗീകാരം; ആദ്യ ഘട്ടം യുഎഇ - ബഹ്‌റൈൻ

uae
  •  a month ago
No Image

ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി; ചരിത്രപരമായ വിധിയെന്ന് സര്‍ക്കാര്‍

National
  •  a month ago
No Image

കുറ്റാന്വേഷണ മാധ്യമപ്രവര്‍ത്തനത്തില്‍ ആധികാരികത നിര്‍ണായകം, ഇരകളുടെ വ്യക്തിജീവിതത്തെ മാനിക്കണം: എസ്. ഹുസൈന്‍ സെയ്ദി

uae
  •  a month ago
No Image

ഡല്‍ഹി സ്‌ഫോടനം; എട്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; തിരിച്ചറിയാന്‍ ഇനിയും നാലെണ്ണം ബാക്കി

Kerala
  •  a month ago
No Image

ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാനുള്ള ബില്ലില്‍ ഒപ്പു വെച്ച് ട്രംപ്; യു.എസില്‍ പ്രതിസന്ധി ഒഴിയുന്നു

International
  •  a month ago
No Image

ഇ-സ്‌കൂട്ടര്‍ ഓടിക്കുന്നവരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ പിഴ അടക്കേണ്ടി വരില്ല

uae
  •  a month ago
No Image

ഇന്ത്യൻ ഇതിഹാസ പുത്രൻ പുറത്തേക്ക്! ഇന്ത്യൻ ഓൾറൗണ്ടറിനായി അർജുനെ കൈവിടാൻ ഒരുങ്ങി മുബൈ ഇന്ത്യൻസ്

Cricket
  •  a month ago