HOME
DETAILS

കെ.എസ്.ആര്‍.ടി സി ബസില്‍ അധ്യാപികയെ അപമാനിച്ച സംഭവം: കൃത്യവിലോപത്തിന് കണ്ടക്ടര്‍ക്കെതിരേ കേസെടുക്കുമെന്ന് ഗതാഗത മന്ത്രി

  
backup
March 07, 2022 | 8:06 AM

ksrtc-bus-minister-statement-new111

തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി ബസില്‍ അധ്യാപികയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ കണ്ടക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബസ് ജീവനക്കാര്‍ക്ക് ബാധ്യതയുണ്ട്. കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്കെതിരെ നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിക്രമത്തില്‍ പ്രതികരിച്ച അധ്യാപികയെ ഗതാഗത മന്ത്രി അഭിനന്ദിച്ചു. കണ്ടക്ടര്‍ക്ക് വീഴചപറ്റിയതായി കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം ഗതാഗത വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.

ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേയ്ക്കുള്ള യാത്രക്കിടെയാണ് യുവതി കെ എസ് ആര്‍ ടി സി ബസില്‍ വെച്ച് അതിക്രമത്തിനിരയായത്. കോഴിക്കോട് നടക്കാവ് പൊലീസില്‍ യുവതി നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു.

ലൈംഗികാതിക്രമം നടത്തിയ സഹയാത്രക്കാരനെയും ബസ് കണ്ടക്ടറേയും പ്രതിയാക്കിയാണ് കേസ്. സര്‍ക്കാര്‍ ജീവനക്കാരനായ കണ്ടക്ടര്‍ ഡ്യൂട്ടിയിലിരിക്കെ കൃത്യനിര്‍വണത്തില്‍ വീഴ്ച വരുത്തിയതിനാണ് കേസെടുത്തത്. മോശം അനുഭവം ഉണ്ടായ ശേഷം കണ്ടക്ടറോട് പരാതി പറഞ്ഞിട്ടും കൃത്യമായ നടപടി സ്വീകരിക്കാന്‍ തയാറായില്ലെന്ന് യുവതി പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സതീശൻ ഈഴവ വിരോധി; എന്നെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സതീശന് ഇഷ്ടപ്പെട്ടില്ല; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി

Kerala
  •  3 days ago
No Image

സഹപ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്ക്; ബഹ്‌റൈനില്‍ യുവാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ

bahrain
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾക്ക് 75 വർഷം തടവ് വൻതുക പിഴയും

crime
  •  3 days ago
No Image

ബഹ്‌റൈനില്‍ പരസ്യം നിയന്ത്രിക്കുന്ന പുതിയ നിയമം; നിയമസഭയില്‍ വീണ്ടും വോട്ടെടുപ്പ്

bahrain
  •  3 days ago
No Image

'പഠിക്കാൻ സൗകര്യമില്ല, നടക്കാൻ റോഡുമില്ല'; ഇടുക്കി മെഡിക്കൽ കോളേജിൽ വീണ്ടും വിദ്യാർത്ഥി സമരം

Kerala
  •  3 days ago
No Image

ദുബൈയിൽ പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് 44 ലക്ഷം ദിർഹം കവർന്നു; പ്രതികൾ പിടിയിൽ

uae
  •  3 days ago
No Image

തിരുവനന്തപുരത്ത് ഒരു വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു; നിലത്ത് വീണ് പരുക്കേറ്റിരുന്നതായി ബന്ധുക്കളുടെ മൊഴി

Kerala
  •  3 days ago
No Image

ട്രംപ് ഒരു ക്രിമിനൽ, ഇറാനെ വിഴുങ്ങാൻ ഗൂഢാലോചന; യുഎസിനെതിരെ ആഞ്ഞടിച്ച് ആയത്തുള്ള അലി ഖാംനഈ

International
  •  3 days ago
No Image

ഇന്തോനേഷ്യയിൽ 11 യാത്രക്കാരുമായി പോയ വിമാനം കാണാതായി; തിരച്ചിൽ ആരംഭിച്ചു

International
  •  3 days ago
No Image

കുണ്ടുവിനും,സൂര്യവൻഷിക്കും ഫിഫ്റ്റി; ബംഗ്ലാദേശിന് മുന്നിൽ 239 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ

Cricket
  •  3 days ago