പി.എഫ് പലിശ നിരക്ക് വെട്ടിക്കുറച്ചു; ആറ് കോടി മാസശമ്പളക്കാരെ ബാധിക്കും
ന്യൂഡല്‍ഹി: പി.എഫ് പലിശനിരക്ക് കുത്തനെ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. എട്ടര ശതമാനമായിരുന്ന പലിശ 8.1 ശതമാനമായാണ് കുറച്ചത്. ഈ നടപടി ആറ് കോടി മാസ ശമ്പളക്കാരെ ബാധിക്കും. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരകക്കാണിത്.
ഈ സാമ്പത്തിക വര്‍ഷത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പലിശനിരക്ക് പ്രഖ്യാപിക്കാന്‍ ഗുവാഹത്തിയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി യോഗമാണ് നിര്‍ണായക തീരുമാനം എടുത്തത്. കഴിഞ്ഞ വര്‍ഷം എട്ടര ശതമാനം ആയിരുന്ന പലിശ നിരക്കില്‍ പോയന്റ് നാല് ശതമാനം കുറവാണ് വരുത്തിയത്.
76768 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ഇപിഎഫില്‍ എത്തിയത്. ഇപ്പോഴത്തെ മിനിമം പെന്‍ഷനായ ആയിരം രൂപ മൂവായിരം ആക്കണമെന്ന പാര്‍ലമെന്റ് സ്ഥിരം സമിതി ശുപാര്‍ശ ഇപിഎഫ് സമിതിക്ക് മുന്നില്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ എന്ത് തീരുമാനം എടുത്തുവെന്ന് സമിതി വ്യക്തമാക്കിയിട്ടില്ല. ഇപ്പോള്‍ തീരുമാനിച്ച 8.1 ശതമാനം എന്ന പലിശ നിരക്ക് ഇപിഎഫ് സമിതി കേന്ദ്ര ധന മന്ത്രാലയത്തെ അറിയിക്കും. ഇതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."