HOME
DETAILS

ബ്രിട്ടീഷ് പട്ടാളത്തെ തടഞ്ഞ കാക്കാതോട് പാലം ചരിത്ര സ്മാരകമാക്കി സംരക്ഷിക്കുന്നില്ല

  
backup
August 19 2016 | 20:08 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b4%9f


മഞ്ചേരി: മലബാറിലെ അധിനിവേശ  വിരുദ്ധ സമര കാലത്തു ബ്രിട്ടീഷ്  പട്ടാളം കിഴക്കന്‍ ഏറനാടിലേക്കു കടക്കുന്നത് തടഞ്ഞ  മഞ്ചേരി -നെല്ലിക്കുത്തിലെ കാക്കാതോട് പാലം  ചരിത്ര ശേഷിപ്പാവുന്നു . അധിനിവേശ പട്ടാളം കിഴക്കന്‍ ഏറനാടിലേക്കു പ്രവേശിക്കാതിരിക്കാന്‍  വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ അനുയായികള്‍  ഈ പാലം തകര്‍ത്തുകളയുകയും പിന്നീടു പട്ടാളം പുനര്‍നിര്‍മിക്കുകയും ചെയ്ത ചരിത്രമാണു പാലത്തോടൊപ്പം  നിലനില്‍ക്കുന്നത്.
പാലം തകര്‍ത്തതോടെ  പാണ്ടിക്കാട്  വഴി കരുവാരക്കുണ്ട്, മേലാറ്റൂര്‍ ഭാഗങ്ങളിലേക്കുള്ള   ബ്രിട്ടീഷുകാരുടെ സഞ്ചാരം  തടയുകയായിരുന്നു.   രാജ്യത്തിന്റെ മോചനത്തിനുവേണ്ടി  മലബാറിലും ഏറനാട്ടും  നടന്ന കനത്ത പോരാട്ടങ്ങളെ തിരസ്‌കരിക്കപ്പെട്ട കൂട്ടത്തില്‍  കുഞ്ഞഹമ്മദ് ഹാജിയെപോലുള്ള പോരാളികളുടെ സ്മരണകളേയും  കുഴിച്ചുമൂടി. ഒപ്പം ഇത്തരം ചരിത്രശേഷിപ്പുകളും.
പാലം  നിലനില്‍ക്കുന്നുണ്ടെങ്കിലും  ഇത്തരം ചരിത്ര സ്മരണകളെ നിലനിര്‍ത്താന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതലൊന്നും ഉണ്ടായിട്ടില്ല.   ഇപ്പോള്‍ പാലത്തിന്റെ കൈവരികള്‍ തകരുകയും ഇരു ഭാഗത്തും കാടുപിടിക്കുകയും ചെയ്തിരിക്കുന്നു.  ഇതിനു സമീപത്തു പുതിയപാലം  നിര്‍മിക്കുന്നതു വരേയും  ഇതുവഴിയായിരുന്ന പ്രധാന സഞ്ചാരമാര്‍ഗം,  ബ്രിട്ടീഷ് ഭരണത്തിനെതിരേ ഉയര്‍ന്നുവന്ന സമരങ്ങള്‍   അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളെ വാരിയന്‍കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ  നേതൃത്വത്തില്‍ ചെറുക്കുന്നതില്‍ കാക്കതോടിനു കുറുകെയുള്ള ഈ പാലം പ്രധാന  നാഴികകല്ലായി നിലകൊണ്ടുവെന്ന വസ്തുത പുതുതലമുറയ്ക്ക് അജ്ഞമാണ്.
മഞ്ചേരി നഗരസഭ നിര്‍മിച്ച  നെല്ലിക്കുത്തില്‍ സ്ഥാപിച്ച ആലിമുസ്‌ലിയാര്‍ സ്മാരകത്തോടടുത്തുകൂടി ഒഴുകുന്ന ഈ തോട് കടലുണ്ടിപുഴയിലാണു ചെന്നുചേരുന്നത്. കുഞ്ഞഹമ്മദ് ഹാജി ആലിമുസ്‌ലിയാര്‍ക്കൊപ്പം കുളിക്കാന്‍ വന്നിരുന്ന കടവും ഇതിനോടടുത്തു തന്നെയുണ്ട്. ധീരദേശാഭിമാനികളും പോരാളികളുമായിരുന്ന ഇവരുടെ സ്മരണകള്‍ ഉറങ്ങുന്ന ഇത്തരം ശേഷിപ്പുകള്‍ നശിച്ചുപോവുകയാണിന്ന്. ഇതുസംരക്ഷിക്കുന്നതിനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലന്ന  ആക്ഷേപം ശക്തമായിരിക്കുകയാണ്.  




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോറന്‍സിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലം പ്രയോഗിച്ച് നീക്കി

Kerala
  •  3 months ago
No Image

തിരുവനന്തപുരത്തേക്ക് സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില്‍ സ്ഫോടകവസ്തുക്കള്‍; ഒരാള്‍ അറസ്റ്റില്‍

National
  •  3 months ago
No Image

പാലക്കാട് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ചു

Kerala
  •  3 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്‍; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 months ago
No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

National
  •  3 months ago
No Image

'മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടി വന്നു; കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു;  ഞങ്ങളെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല' തുറന്നടിച്ച് സിസോദിയ 

National
  •  3 months ago
No Image

ദിവസേന മൂന്നു കോഫി  വരെ കുടിക്കാമെന്ന് പഠന റിപോര്‍ട്ട്; ഇത് പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളും അകറ്റുമെന്ന്

justin
  •  3 months ago
No Image

മോഹന്‍ലാലിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ അനുസ്മരണക്കുറിപ്പ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍  

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്

Kerala
  •  3 months ago