ആദായ നികുതി പരിധിയില്‍ ഇളവ്; ഏഴ് ലക്ഷം വരെ നികുതി നല്‍കേണ്ട
-
15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം
-
12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനം
-
ഒമ്പതു മുതല്‍ 12 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 15 ശതമാനം നികുതി
ആറ് ലക്ഷം മുതല്‍ ഒമ്പത് ലക്ഷം വരെ പത്ത് ശതമാനം നികുതി - മൂന്നു ലക്ഷം വരെ നികുതിയില്ല
- പുതിയ സ്ലാബ്: മൂന്ന് ലക്ഷം മുതല്‍ ആറ് ലക്ഷം വരെ വരുമാനം ഉള്ളവര്‍ക്ക് അഞ്ച് ശതമാനം നികുതി
- നികുതി സ്ലാബുകള്‍ അഞ്ചാക്കി കുറച്ചു
-
ആദായ നികുതി പരിധിയില്‍ ഇളവ്. പുതിയ ആദായ നികുതി ഘടന തെരഞ്ഞെടുക്കുന്നവര്‍ക്ക് ഇളവ്. ഏഴ് ലക്ഷം വരെ നികുതി നല്‍കേണ്ട
-
ടിവിക്കും മൊബൈലിനും വില കുറയും
-
ഇലക്ട്രിക് കിച്ചണ്‍ ഹീറ്റ് കോയില്‍ വില കുറയും
-
കാമറക്ക് വില കുറയും
-
സ്വര്‍ണം വെള്ളി ഡയമണ്ട് വില കൂടും
-
സിഗററ്റ് വില കൂടും
-
വസ്ത്രങ്ങള്‍ക്ക് വില കൂടും
-
കണ്ടല്‍കാട് സംരക്ഷണത്തിന് മിഷ്ടി പദ്ധതി
-
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക നിക്ഷേപ പദ്ധതി വനിതകള്‍ക്കായുള്ള നിക്ഷേപ പദ്ധതി 'മഹിളാ സമ്മാന്‍ സേവിങ്‌സ് പത്ര'. രണ്ടു വര്‍ഷകാലയളവില്‍ 7.5 ശതമാനം പലിശ
മാന്‍ഹോളുകള്‍ക്ക് പകരം മെഷീന്‍ ഹോളുകള്‍
-
പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ സഹായം
-
30 നൈപുണ്യ വികസന കേന്ദ്രങ്ങള്‍
5ജി ആപ്പുകള്‍ വികസിപ്പിക്കാന്‍ 100 ലാബുകള്‍
-
2022-23 സാമ്പത്തിക വര്‍ഷം 10 ലക്ഷം കോടിയുടെ മൂലധന നിക്ഷേപം നടത്തും
സംസ്ഥാനങ്ങള്‍ക്കുള്ള പലിശ രഹിത വായ്പ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി -
ഗതാഗത മേഖലയുടെ വികസനത്തിനായി 75,000 കോടി
-
ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് 19,000 കോടി
-
നഗര വികസനത്തിനായി 10,000 കോടിയുടെ പദ്ധതി
എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും പാന്‍കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കും
-
ഗോത്ര സംരക്ഷണത്തിന് 15,000 കോടി
-
2.40 ലക്ഷം കോടി റെയില്‍വേക്ക്
-
തടവില്‍ കഴിയുന്ന പാവപ്പെട്ടവര്‍ക്ക് സഹായം
-
ഗോത്രമേഖലയ്ക്ക് PGPT വികസന പദ്ധതി
-
ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി ഏകലവ്യ സ്‌കൂളുകള്‍
മൂന്ന് വര്‍ഷത്തിനുള്ളില്‍ ആദിവാസി മേഖലകളില്‍ 740 ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍. ഇവയിലേക്ക് 38,800 അധ്യാപകരേയും ജീവനക്കാരേയും നിയമിക്കും. 3.5 ലക്ഷം ആദിവാിക്കുട്ടികള്‍ക്ക് പ്രയോജനം -
ആരോഗ്യമേഖലയില്‍ ഗവേഷണം വിപുലമാക്കും.
-
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും നാഷനല്‍ ഡിജിറ്റല്‍ ലൈബ്രറി
-
157 നഴ്‌സിങ് കോളജുകള്‍ കൂടി തുടങ്ങും
- അരിവാള്‍ രോഗം നിര്‍മാര്‍ജ്ജനം ചെയ്യും
- മത്സ്യ രംഗത്തിനായി 6000 കോടി
- കാര്‍ഷിക വായപ ലക്ഷ്യം 20 ലക്ഷം കോടിയാക്കും
- കൃഷിക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം
- കാര്‍ഷിക സ്റ്റാര്‍ട്ട് അപ് ഫണ്ട് 2200 കോടി രൂപയുടെ ഹോര്‍ട്ടി കള്‍ചറല്‍ പാക്കേജ്
- ബജറ്റില്‍ ഏഴ് മുന്‍ഗണനാ വിഷയങ്ങള്‍
- അന്നയോജന പദ്ധതി ഒരു വര്‍ഷം കൂടി നീട്ടി
അമൃത കാലത്തെ ആദ്യ ബജറ്റ്, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്ന് ധനമന്ത്രി; ബജറ്റവതരണം തുടങ്ങി
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. . 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുന്നത്. നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന അഞ്ചാം ബജറ്റാണിത്.
ഇന്ത്യന്‍ സമ്പദ് വ്യവവസ്ഥ ശരിയായ ദിശയിലാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ലോകം ഇന്ത്യയുടെ വിജയത്തെ അഭിനന്ദിക്കുന്നു. വെല്ലുവിളികള്‍ക്കിടയിലും ശരിയായ പാതയിലാണ് ഇന്ത്യ. ഏഴു ശതമാനമാണ് നിലവിലെ സാമ്പത്തിക വളര്‍ച്ചയെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ആദായനികുതി, ഭവന വായ്പ പലിശ ഇളവുകള്‍ തുടങ്ങി മധ്യവര്‍ഗത്തിനായുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആദായനികുതി പരിധിയില്‍ ഇളവുകള്‍ വരികയാണെങ്കില്‍ ഇതിലൂടെ മധ്യവര്‍ഗത്തെ കൂടെ നിര്‍ത്താനും, ഒപ്പം പണം ചെലവാക്കല്‍ വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.
പണപ്പെരുപ്പത്തെ ചെറുക്കുന്നതിനായി സെന്‍ട്രല്‍ ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയത് ഭവനവായ്പകള്‍ക്കും മറ്റ് വായ്പകള്‍ക്കുമുള്ള പ്രതിമാസ ഇ.എം.ഐകള്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഉയര്‍ന്ന ഇന്ധനവിലയും ഗാര്‍ഹിക ബജറ്റിനെ ബാധിച്ചു. നികുതിദായകര്‍ നേരിടുന്ന ഈ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ആദായനികുതി സ്ലാബ് നിരക്കുകളില്‍ മാറ്റം വരുത്തേണ്ട സമയമായെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."