HOME
DETAILS
MAL
വിരമിച്ച ജീവനക്കാരും മനുഷ്യരെന്ന് മറക്കരുത്; കെ.എസ്.ആര്.ടി.സിയോട് ഹൈക്കോടതി
backup
February 02 2023 | 11:02 AM
കൊച്ചി: വിരമിച്ച കെ.എസ്.ആര്.ടി.സി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈക്കോടതി. വിരമിച്ച ജീവനക്കാര്‍ക്കുള്ള പെന്ഷന് ആനുകൂല്യങ്ങള്‍ 4 മാസത്തിനകം നല്‍കണമെന്ന സിംഗിള്‍ബെഞ്ചിന്റെ ഉത്തരവു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നല്കിയ ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പ്രതികരണം.
ആനൂകൂല്യവിതരണത്തിന് രണ്ടുവര്‍ഷത്തെ സാവാകാശം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കുറച്ചെങ്കിലും ആനുകൂല്യം നല്‍കിയിട്ട് സാവാകാശം തേടൂ. വേണമെങ്കില്‍ ആറുമാസം സാവകാശം അനുവദിക്കാമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ആനുകൂല്യ വിതരണത്തിനുള്ള സീനിയോറിറ്റി പ്രകാരമുള്ള റിപ്പോര്‍ട്ട് നല്കാന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."