HOME
DETAILS

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ബീഡിത്തൊഴിലാളി ജനാര്‍ദനന്‍ ചോദിക്കുന്നു, 'എങ്ങനെ കഴിയുന്നു മനുഷ്യര്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍'

  
backup
February 24 2023 | 07:02 AM

chief-minister-donated-kannur-dmrf-fund-kannur-janardhanan321-2023

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം തട്ടിയ സംഭവത്തിന് പിന്നിലുള്ളവര്‍ യാതൊരു വിധത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന് തന്റെ സമ്പാദ്യത്തിന്റെ മുഖ്യ പങ്കും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കണ്ണൂരിലെ ബീഡി തൊഴിലാളി ജനാര്‍ദ്ദനന്‍. ആലോചിക്കുമ്പോള്‍ തന്നെ ചത്താല്‍ മതി എന്ന് തോന്നിപ്പോകുന്നുവെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ജനാര്‍ദനന്‍ പറഞ്ഞു.

നേരത്തെ തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ശ്രദ്ധേയനായ വ്യക്തിയാണ് ജനാര്‍ദ്ദനന്‍. ബീഡി തെറുത്ത സാമ്പാദിച്ച രണ്ട് ലക്ഷം രൂപയായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കിയത്. ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ പണം സ്വന്തമാക്കിയ വാര്‍ത്തയോട് പ്രതികരിച്ച ജനാര്‍ദ്ദനന്‍ ആലോചിക്കുമ്പോള്‍ തന്നെ ചത്താല്‍ മതിയെന്ന് തോന്നുന്നെന്നാണ് പറഞ്ഞത്.

ആ സമയത്ത് എന്റെ കാര്യം മാത്രം നോക്കീട്ട് പൈസയും വെച്ച് എനിക്ക് ഇരിക്കാമായിരുന്നു' ജനാര്‍ദനന്‍ കൂട്ടിച്ചേര്‍ത്തു.കൊറോണ വന്നത് രാഷ്ട്രീയം നോക്കിയിട്ടാണോ? എത്രയോ വലിയ കോടീശ്വരന്മാര്‍ വരെ കൊറോണ വന്ന് മരിച്ചിട്ടില്ലേ? അവര്‍ പോകുമ്പോള്‍ കോടികളും കൊണ്ടാണോ പോയത്. എങ്ങനെ കഴിയുന്നു മനുഷ്യന്മാര്‍ക്ക്? ആലോചിക്കുമ്പോള്‍ തന്നെ ഇപ്പോള്‍ ചത്താ മതി എന്ന് തോന്നിപ്പോകും' ജനാര്‍ദനന്‍ കൂട്ടിച്ചേര്‍ത്തു.

ദുരിതാശ്വാസനിധിയില്‍ നിന്ന് അനര്‍ഹരായവര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും കൂട്ടുനിന്നവര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. വിജിലന്‍സ് കണ്ടെത്തിയ വിഷയങ്ങളില്‍ തുടര്‍ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ സമയമാവുമ്പോൾ റൊണാൾഡോ ഫുട്ബോളിൽ നിന്നും വിരമിക്കും: റാഫേൽ വരാനെ

Football
  •  16 days ago
No Image

വയനാട് പുനരധിവാസം; 529.50  കോടി വായ്പ അനുവദിച്ച് കേന്ദ്രം

Kerala
  •  16 days ago
No Image

നിങ്ങൾക്കറിയാമോ കാൻസർ രോ​ഗികൾക്ക് ആംബുലൻസ് വാടകയിൽ ഇളവുണ്ട്...; നിരക്കുകളും മറ്റ് ആനുകൂല്യങ്ങളും അറിയാം

Kerala
  •  16 days ago
No Image

സ്വർണവില ഇന്നും കൂടി; ഇതെന്തു പോക്കാണെന്റെ പൊന്നേ...

Business
  •  16 days ago
No Image

അവനെ ഒരിക്കലും കൊൽക്കത്ത ക്യാപ്റ്റനാക്കില്ല: മുൻ ഇന്ത്യൻ താരം 

Cricket
  •  16 days ago
No Image

പുതുതായി ടീമിലെത്തിയവൻ ചില്ലറക്കാരനല്ല; റൊണാൾഡോയും സംഘവും കുതിക്കുന്നു

Football
  •  16 days ago
No Image

'ഏകാന്തവാസം..രാവുകളെ പകലാക്കി നീണ്ട ചോദ്യം ചെയ്യലുകള്‍..ഇലക്ട്രിക് ദണ്ഡുകള്‍ കൊണ്ട് ക്രൂരമര്‍ദ്ദനം..' ഡോ.ഹുസ്സാം അബു സഫിയ ഇവിടെയുണ്ട് ഇസ്‌റാഈല്‍ തടവറക്കുള്ളില്‍ 

International
  •  16 days ago
No Image

കാത്തിരിപ്പിന് വിരാമം മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക്ക് വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു

auto-mobile
  •  16 days ago
No Image

ചെന്താമരയെ പേടി; മൊഴിമാറ്റി സാക്ഷികൾ

Kerala
  •  16 days ago
No Image

ഇന്ത്യൻ ക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറ്റം; ടൂർണമെന്റിലെ ടീമുകളും താരങ്ങളും ആരെല്ലാമെന്ന് അറിയാം

Cricket
  •  16 days ago