തമിഴ്‌നാട്ടില്‍ ഡി.എം.കെ മുന്നില്‍; 60 സീറ്റുകളില്‍ ലീഡ്
ചെന്നൈ: ജയലളിതയും കരുണാനിധിയും ഇല്ലാത്ത ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ തമിഴകത്ത് രാഷ്ട്രീയപ്പോര് ശക്തം. തമിഴ്‌നാട് അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഡി.എം.കെക്ക് മുന്‍തൂക്കം. 64 സീറ്റുകള്‍ക്കാണ് ഡി.എം.കെ - കോണ്‍ഗ്രസ് മുന്നണി മുന്നിട്ടുനില്‍ക്കുന്നത്. എ.ഐ.എ.ഡി.എം.കെ 41 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
അതേസമയം മക്കള്‍ നീതിമയ്യം പാര്‍ട്ടിയുമായി രംഗത്തുവന്ന കമല്‍ഹാസന്റെ പാര്‍ട്ടിക്ക് ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിലതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ മുന്നണി 136 സീറ്റ് നേടിയാണ് 2016 തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയത്. കരുണാനിധിയുടെ നേതൃത്വത്തിലുള്ള മുഖ്യകക്ഷിയായ ഡി.എം.കെയുടെ യു.പി.എ മുന്നണിക്ക് 98 സീറ്റുകളിലാണ് വിജയിക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."