HOME
DETAILS

കൊച്ചിക്ക് ശ്വാസം മുട്ടുന്നു, കനത്ത പുക; ബ്രഹ്മപുരത്തെ തീയണക്കാനുള്ള ശ്രമം അവസാന ഘട്ടത്തിൽ

  
backup
March 06 2023 | 02:03 AM

keralam-brahmapuram-plant-smoke-news123

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണവിധേയമായി. തീ പൂർണമായി അണക്കാനുള്ള ശ്രമം തുടരുന്നു.
ശ്രമം അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, തീ കെടുത്തിയാലും ഏതാനും ദിവസം കൂടി പുക അന്തരീക്ഷത്തിൽ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

വിഷപ്പുക വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളിൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ജില്ലാ കലക്ടർ ഇന്ന് അവധി നൽകി. വടവുകോട് പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ കൊച്ചി കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. അങ്കൻവാടികൾക്കും ഡേ കെയർ സെന്ററുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മാത്രം അവധി നൽകിയതിൽ കലക്ടറുടെ ഫേസ് ബുക്ക് പേജിന് താഴെ വലിയ പ്രതിഷേധമുണ്ട്. മറ്റ് കുട്ടികളെ വിഷപ്പുക ബാധിക്കില്ലേ എന്നായിരുന്നു ചോദ്യം.

അതിനിടെ , അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതിയുടെ സമരം നടക്കുന്നുണ്ട്. നഗരമാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനം വരും. ബ്രഹ്മപുരത്തെ തീ അണയാതെ തുടരുന്നതോടെ കൊച്ചിയിലെ മാലിന്യ സംസ്‌കരണം നിലച്ച മട്ടാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. അടുക്കള മാലിന്യവും റോഡിലേക്ക് എത്തുന്നുണ്ട്.

ഇന്ന് കൊച്ചി നഗരത്തിൽ പുക കുറഞ്ഞെങ്കിലും കാറ്റിന്റെ ദിശ മാറിയതോടെ ആലപ്പുഴ ജില്ലയിലെ അരൂർ, കുമ്പളം അടക്കമുള്ള ഭാഗങ്ങളിലേക്ക് പുക ശക്തിപ്പെടുന്ന അവസ്ഥയാണുള്ളത്. അന്തരീക്ഷ മലിനീകരണം ഉയർത്തുന്ന വെല്ലുവിളികൾ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നീങ്ങുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. തീ പൂർണമായും അണച്ചാലും രണ്ടോ മൂന്നോ ദിവസം കൂടി പുക അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. ബ്രഹ്മപുരത്ത് രണ്ട് ഓക്‌സിജൻ പാർലറുകൾ ഒരുക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  4 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  5 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  5 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago