HOME
DETAILS
MAL
മഴയിൽ മുങ്ങി ഡൽഹി; ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചു വിട്ടു
backup
March 29 2023 | 16:03 PM
ന്യൂഡൽഹി: ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ ശക്തമായതിനെ തുടർന്ന് ഡൽഹിയിലേക്കുള്ള ഒമ്പത് വിമാനങ്ങൾ ജയ്പൂരിലേക്ക് വഴിതിരിച്ചു വിട്ടു.
വടക്ക്-കിഴക്കൻ ഇന്ത്യയെ ബാധിച്ച ന്യൂനമർദത്തെ തുടർന്നാണ് കനത്ത മഴയുണ്ടായതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തിൽ മണിക്കൂറിൽ 40 കിലോ മീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
അതേസമയം, ഡൽഹിയിൽ താപനില ഇന്ന് 16.2 ഡിഗ്രിയായി താഴ്ന്നു. 33.6 ഡിഗ്രിയാണ് ഉയർന്ന താപനില. അടുത്ത നാല് ദിവസവും ഡൽഹിയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. താപനില മൂന്ന് ഡിഗ്രി വരെ താഴാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."