വീട് വാങ്ങിയവരെ പോലും ഭീഷണിപ്പെടുത്തുന്നുവെന്ന് സുഗതകുമാരിയുടെ മകള്‍, വിവാദം അവസാനിപ്പിക്കണം, വില്‍ക്കാനുള്ള പൂര്‍ണാവകാശം തനിക്കുണ്ടെന്നും ലക്ഷ്മി ദേവി
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ വീട് വില്‍പ്പനയുമായിബന്ധപ്പെട്ട് വീട് വാങ്ങിയവരെ പോലും ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണ് ഉള്ളതെന്ന് സുഗതകുമാരിയുടെ മകള്‍ ലക്ഷ്മ്മി ദേവി. അമ്മയുടെ പേരില്‍ സ്മാരകം വേണമമെന്നുണ്ടങ്കില്‍ തൊട്ടടുത്ത് തന്നെയുള്ള അഭയ എന്ന തറവാട് വീടാണ് അതിന് അനുയോജ്യമെന്നും ലക്ഷ്മി ദേവി പറഞ്ഞു.
അതേ സമയം വരദ എന്ന വീട് സ്മാരകം ആക്കണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. വീട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിവേദനം നല്‍കിയിട്ടില്ലെന്നും ലക്ഷ്മി ദേവി പറഞ്ഞു. കാറ് പോലും കയറാത്ത വീട്ടില്‍ താമസിക്കാന്‍ അസൗകര്യം ഉള്ള സ്ഥിതിക്കാണ് വില്‍പ്പന നടത്തിയത്. അതിനുള്ള പൂര്‍ണ്ണ അവകാശം തനിക്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സുഗതകുമാരിയുടെ വീട് വില്‍പ്പന നടത്തിയതിനെതിരെ വിവിധ കോണുകളില്‍ നിന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെ, സുഗതകുമാരിയുടെ ഓര്‍മ്മകളുള്ള തിരുവനന്തപുരത്തെ വീട് സംരക്ഷിക്കാന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്. വീട് വാങ്ങിയവരില്‍ നിന്നും സര്‍ക്കാര്‍ ഇടപെട്ട് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സൂര്യ കൃഷ്ണമൂര്‍ത്തി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. വീട് കൈമാറാന്‍ തയ്യാറാണെങ്കില്‍ ഏറ്റെടുക്കാന്‍ ഒരുക്കമെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രിയുടേയും പ്രതികരണം.
സുഗതകുമാരിക്ക് ഉചിതമായ സ്മാരകം നിര്‍മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനില്‍ക്കെ തലസ്ഥാന നഗര ഹൃദയത്തില്‍ കവയിത്രി താമസിച്ചിരുന്ന വീട് വിറ്റുപോയത് വലിയ വിവാദമായിരുന്നു. തിരുവനന്തപുരത്ത് കവിക്ക് അനുയോജ്യമായ സ്മാരകം ഉണ്ടാകുമെന്ന സര്‍ക്കാര്‍ വാക്കും നടപ്പായിട്ടില്ല. ഇതിനിടക്കാണ് 'വരദ' ഏറ്റെടുക്കണമെന്ന ആവശ്യം വീണ്ടും സര്‍ക്കാരിന് മുന്നിലെത്തുന്നത്. അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് മുന്നിലും എത്തിയിട്ടുണ്ട്. സാസ്‌കാരിക നായകര്‍ ഒപ്പിട്ട ഫയല്‍ ചീഫ് സെക്രട്ടറി നേരത്തെ തന്നെ സാംസ്‌കാരിക വകുപ്പിന് കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."