HOME
DETAILS

റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ കരയുടെ ഹൃദയം തൊട്ട് ഉമ തോമസ്‌

  
backup
June 03 2022 | 04:06 AM

kerala-uma-thomas-leading-news234123

കാല്‍ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ കരയുടെ ഹൃദയം തൊട്ട് ഉമ തോമസ്, തൃക്കാകരയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വിജയിച്ചു.

 

തൃക്കാക്കരയില്‍ യു.ഡി.എഫ് തരംഗം. അഞ്ച് റൗണ്ടിലെത്തിയപ്പോഴേക്കും പതിനായിരം കടന്നിരിക്കുകയാണ് അവരുടെ ഭൂരിപക്ഷം. കൂറ്റന്‍ ഭൂരിപക്ഷത്തിലേക്കാണ് ഉമയുടെ കുതിപ്പെന്നാണ് വിലയിരുത്തല്‍.

യു.ഡി.എഫ് കേന്ദ്രങ്ങളില്‍ ആഹ്ലാദ പ്രകടനം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ഭരണത്തിനെതിരായ വിധിയെഴുത്താണിതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

12 റൗണ്ടുകളായാണ് വോട്ടെണ്ണല്‍. മണ്ഡലത്തിലെ പോളിങ് ശതമാനം 68.77 ആണ്. മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 1,96,805 ആണ്. 101530 സ്ത്രീ വോട്ടര്‍മാരും 95274 പുരുഷ വോട്ടര്‍മാരുമാണുള്ളത്. വോട്ട് രേഖപ്പെടുത്തിയവരാകട്ടെ 1,35,342 പേരാണ്. 68175 സ്ത്രീകളും 67166 പുരുഷന്മാരും വോട്ട് ചെയ്തു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഒരാളാണ് വോട്ട് ചെയ്തത്.

11 റൗണ്ടില്‍ 21 ബൂത്ത് വീതവും അവസാന റൗണ്ടില്‍ 8 ബൂത്തും എണ്ണും. ഇടപ്പളളി മേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണുക. രണ്ടാം റൗണ്ടില്‍ മാമംഗലം, പാലാരിവട്ടം, പാടിവട്ടം, വെണ്ണല ബൂത്തുകളിലേക്ക് വോട്ടെണ്ണല്‍ കടക്കും. മൂന്നാം റൗണ്ടില്‍ ചളിക്കവട്ടം, മാമംഗലം ബൂത്തുകളും നാലാം റൗണ്ടില്‍ തമ്മനം, പൊന്നുരുന്നി, കാരണക്കോടം ബൂത്തുകളും അഞ്ചാം റൗണ്ടില്‍ വൈറ്റില മേഖലയിലെ ബൂത്തുകളും എണ്ണും. അവസാന റൗണ്ടില്‍ ചിറ്റേത്തുകര, മാവേലിപുരം ബൂത്തുകളാകും എണ്ണുക. വോട്ടെണ്ണലിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളജാണ് വോട്ടെണ്ണല്‍ കേന്ദ്രം.

വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്നണികള്‍ ഒരുപോലെ പ്രതീക്ഷയിലും ആശങ്കയിലുമാണ്. അടിയൊഴുക്കുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന ആശങ്ക. 8000 വരെ യു.ഡി.എഫും 5000 വോട്ട് വരെ ഭൂരിപക്ഷം എല്‍.ഡി.എഫും പ്രതീക്ഷിക്കുന്നുണ്ട്.

കൊടുമ്പിരിക്കൊണ്ട പ്രചാരണത്തിനൊടുവില്‍ പ്രതീക്ഷിക്കൊത്ത പോളിങ് ഉണ്ടാകാത്തത് യു.ഡി.എഫിന്റെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. യു.ഡി.എഫിന് സ്വാധീനമുള്ള കോര്‍പറേഷന്‍ പരിധിയില്‍ പോളിങ് നന്നേ കുറഞ്ഞതാണ് ആശങ്കക്ക് അടിസ്ഥാനം. തൃക്കാക്കര മുന്‍സിപ്പാലിറ്റി പരിധിയില്‍ 70 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ കോര്‍പറേഷന്‍ പരിധിയിലെ പല സ്വാധീന മേഖലകളിലും 50 ശതമാനത്തിന് അടുത്ത് മാത്രമാണ് പോളിങ്. എങ്കിലും ഭൂരിപക്ഷം 5000 മുതല്‍ 8000 വരെ ആയിരിക്കുമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍ .

യു.ഡി.എഫ് ശക്തികേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞതാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷക്ക് ബലം നല്‍കുന്നത്. എന്നാല്‍ മണ്ഡലത്തിലൊരിക്കലും അന്‍പതിനായിരത്തിന് മുകളില്‍ വോട്ട് നേടാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞിട്ടില്ല. എല്‍.ഡി.എഫിന് സ്വാധീനമുള്ള മേഖലകളില്‍ പോളിങ് കുറഞ്ഞതും അവര്‍ക്ക് വിലങ്ങുതടിയാണ്. ജയിച്ചില്ലെങ്കിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറക്കാനായാല്‍ അത് വലിയ നേട്ടമാകുമെന്ന വിലയിരുത്തലും മുന്നണി നേതൃത്വത്തിനുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago
No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago
No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago
No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago