HOME
DETAILS

ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കണം: എളമരം കരീം എം.പി

  
backup
June 15, 2021 | 8:28 AM

kerala-sk-ssf-lakshadweep-strike-day-2-news-2021

കോഴിക്കോട് : ലക്ഷദ്വീപ് ജനതയുടെ ഉപജീവന മാര്‍ഗവും ആവാസ വ്യവസ്ഥയും തകര്‍ക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് എളമരം കരീം എം.പി. ലക്ഷദ്വീപ് ജനതയോടുള്ള ക്രൂര നടപടികള്‍ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് റെയില്‍വേ സ്റ്റേഷന് മുന്നില്‍ നടത്തിവരുന്ന ദശദിന സമരത്തിന്റെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസനത്തിന്റെ മറവില്‍ ക്രൂര നടപടികള്‍ അടിച്ചേല്‍പ്പിക്കാനുള്ള രാഷ്ട്രീയ അജണ്ടയാണ് അവിടെ നടക്കുന്നത്. പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളാക്കാനാണ് ശ്രമിക്കുന്നത്. ഇത് വകവെച്ച് കൊടുക്കാനാവില്ലെന്നും സമാധാന കാംക്ഷികളായ ലക്ഷദ്വീപ് ജനതയോട് നമ്മുടെ നാട് ചേര്‍ന്ന് നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി.പി സുബൈര്‍ മാസ്റ്റര്‍, ഫൈസല്‍ ഫൈസി മടവൂര്‍, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, അലി അക്ബര്‍ മുക്കം എന്നിവര്‍ പ്രസംഗിച്ചു. മൂന്നാം ദിവസമായ നാളെ സമസ്ത കേന്ദ്ര മുശാവറ അംഗം മുക്കം ഉമര്‍ ഫൈസി ഉദ്ഘാടനം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ആർ.എസ്.എസ് വെറുപ്പിന്റെ കേന്ദ്രം"; ദിഗ്‌വിജയ് സിങ്ങിനെ തള്ളി മാണിക്കം ടാഗോർ

National
  •  2 days ago
No Image

യെഹലങ്ക കുടിയൊഴിപ്പിക്കല്‍; നിര്‍ണായക യോഗം വിളിച്ച് കര്‍ണാടക സര്‍ക്കാര്‍ 

National
  •  2 days ago
No Image

യുഎഇയിൽ പുതുവർഷത്തിൽ പെട്രോൾ വില കുറഞ്ഞേക്കും; പ്രതീക്ഷയിൽ താമസക്കാർ

uae
  •  2 days ago
No Image

കഴക്കൂട്ടത്തെ നാലുവയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം; മാതാവും സുഹൃത്തും പൊലിസ് കസ്റ്റഡിയില്‍ 

Kerala
  •  2 days ago
No Image

'അമേരിക്കയാണ് യഥാർത്ഥ ഐക്യരാഷ്ട്രസഭ': ഡൊണാൾഡ് ട്രംപ്; തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്ക

International
  •  2 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; യുഎഇ-ഇന്ത്യ യാത്ര ഇനി ചെലവ് കുറയും, രണ്ട് പുതിയ വിമാനക്കമ്പനികൾ കൂടി വരുന്നു

uae
  •  2 days ago
No Image

യുപിയില്‍ ലവ് ജിഹാദ് ആരോപിച്ച് ജന്മദിനാഘോഷത്തിനെത്തിയ മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ബജ്‌റങ് ദള്‍ ആക്രണം

National
  •  2 days ago
No Image

ആര്‍എസ്എസിനെയും മോദിയെയും പുകഴ്ത്തിയുള്ള പോസ്റ്റ്; വിവാദമായതോടെ മലക്കം മറിഞ്ഞ് ദിഗ് വിജയ് സിങ്

National
  •  2 days ago
No Image

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഷാർജയിൽ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു; കണ്ണീരോടെ പ്രവാസലോകം

uae
  •  2 days ago