HOME
DETAILS
MAL
ക്ലിഫ്ഹൗസില്‍ കാലിത്തൊഴുത്തിനും മതില് നിര്‍മാണത്തിനുമായി 42.90 ലക്ഷം രൂപ അനുവദിച്ചു
backup
June 26 2022 | 10:06 AM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്തിനും ചുറ്റുമതില്‍ നിര്‍മ്മാണത്തിനുമായി 42.90 ലക്ഷം രൂപ അനുവദിച്ചു. ചീഫ് എന്‍ജിനീയര്‍ നല്കിയ എസ്റ്റിമേറ്റ് പരിശോധിച്ചാണ് പൊതുമരാമത്ത് വകുപ്പ് നടപടി.
പൊതുമരാമത്ത് ചീഫ് എഞ്ചിനിയറുടെ വിശദമായ എസ്റ്റിമേറ്റില്‍ 42. 90 ലക്ഷം രൂപയാണ് ക്ലിഫ് ഹൗസിലെ കേടുപാടുള്ള മതിലിനും പശു തൊഴുത്ത് പണിയുന്നതിനും ആയി അനുവദിച്ചിരിക്കുന്നത്. 2018 ഡിഎസ്ആര്‍ പ്രകാരമാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."