HOME
DETAILS

സ്ഥാനക്കയറ്റം ലഭിച്ചിട്ടും ശമ്പളത്തില്‍ അപാകത; ഹെഡ് നഴ്‌സ് പ്രതിഷേധ സമരത്തില്‍

  
backup
August 22 2016 | 20:08 PM

%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d


ആര്‍പ്പൂക്കര: ഹെഡ്‌നേഴ്‌സായി സ്ഥാനക്കയറ്റം ലഭിച്ച   മൂന്നുവര്‍ഷം  കഴിഞ്ഞിട്ടും  അടിസ്ഥാന ശമ്പളം വ്യത്യസ്ത രീതിയിലെന്ന് പരാതി . കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലെ 11 -ാ വാര്‍ഡിലെ ഹെഡ് നഴ്‌സ് വി.കെ സ്മിതായാണ് ശമ്പളത്തില്‍ അപാകതയെന്ന പരാതിയുമായി രംഗത്ത് വന്നത്. ഇതില്‍ പ്രതിഷേധിച്ച് വ്യത്യതമായ സമരത്തിനിറങ്ങിയിരിക്കുകയാണ് സ്മിത.
മൂന്നുവര്‍ഷമായിട്ടും ശമ്പളത്തിന്റെ അപാകത പരിഹരഹിച്ചു തരാതെ ഓഫിസ് ജീവനക്കാരോട് പ്രതിഷേധം രേഖപ്പെടുത്തുന്നു  എന്നെഴുതി ഡ്യൂട്ടി വസ്ത്രത്തിനു മേല്‍ ധരിച്ചുകൊണ്ടാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. 2013 ലാണു ഹെഡ് നഴ്‌സായി സ്ഥാനകയറ്റം ലഭിക്കുന്നത്. തുടര്‍ന്ന് ഫെബ്രുവരി മാസത്തിലെ ശബളത്തില്‍ ഹെഡ്‌നഴ്‌സിന്റെ ശമ്പളം ലഭിച്ചിട്ടല്ല. ഓഫിസില്‍ വിവരം ധരിപ്പിക്കുകയും ബന്ധപ്പെട്ട സര്‍വീസ് സംഘടനയെ അറിയിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഫെബ്രുവരി 19ന് സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരനെ സമീപിച്ചു.  
സംഘടനാ യോഗത്തില്‍  പരസ്യമായി  വിവരം പറഞ്ഞ് തന്നെ  ആക്ഷേപിച്ചതായി ഉദ്യോഗസ്ഥന്‍ തന്നോട് കയര്‍ത്തുവെന്ന് സ്മിതാ പറയുന്നു. തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ തന്നെ ഓഫിസില്‍വച്ച് പരസ്യമായി ആക്ഷേപിച്ചുവെന്നും സൂപ്രണ്ടിന് രേഖാമൂലം നല്‍കിയ പരാതിയില്‍ പറയുന്നു.  നേഴ്‌സിന്റെ ശമ്പളത്തെസംബന്ധിച്ചും ജീവനക്കാരന്റെ പെരുമാറ്റത്തെ സംബന്ധിച്ചും വ്യത്യസ്ത രീതിയിലുള്ള അന്വേഷണത്തിന് സൂപ്രണ്ട് ഉത്തരവിടുകയും ചെയ്തു.
അടിസ്ഥാന ശമ്പളത്തെ സംബന്ധിച്ച് കാര്യത്തില്‍ സൂപ്രണ്ട് നഴ്‌സിന് കൊടുത്ത് മറുപടിയില്‍ ശമ്പള വിതരണ രേഖകള്‍ പരിശോധിച്ച് സേവന പുസ്തകം താരതമ്യം ചെയ്തപ്പോള്‍ 2013 നവംബര്‍ മുതല്‍ 2015 ജനുവരി വരെ 17865 രൂപ അധികമായി നല്‍കിയിട്ടുണ്ടെന്നും, ഈ തുക 10 തവണയായി തരികെ അടയ്ക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.  എന്നാല്‍ സൂപ്രണ്ട് നല്‍കിയ ഉത്തരവ് തെറ്റാണെന്നും 5069 രൂപ മാത്രമാണ് അധികമായി തന്നിട്ടുള്ളതെന്നും ഇതില്‍ തന്നെ 1787 രൂപാ തിരിച്ചുപിടിച്ചിട്ടുണ്ടെന്നും നഴ്‌സ് മറുപടി നല്‍കി.
കൂടാതെ 2012 ഫെബ്രുവരി, 2013 മാര്‍ച്ച്, 2014 ജനുവരി എന്നീ മൂന്ന് മാസങ്ങളില്‍ എച്ച്.ആര്‍.എ 750 രൂപ അധികമായി തന്നിട്ടുള്ളതിനാല്‍ ഈ തുക കൂടി ഉള്‍പ്പെടുത്തി ശരിയാക്കിത്തരണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാളിതുവരെ വിധവയും രോഗിയുമായി ഒരു  ഹെഡ് നേഴ്‌സിന്റെ ശബളം സംബന്ധിച്ച വിഷയത്തിന് പരിഹാരം കാണുവാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇവര്‍ സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഓഫീസ് ജീവനക്കാരന്റെ ഈ നടപടിയാണ് താന്‍ ഒറ്റയാന്‍ സമരം നടത്തുവാന്‍ കാരണമെന്നും ഇവര്‍ പറയുന്നു.





















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago