HOME
DETAILS

രാത്രികാല കര്‍ഫ്യൂ; കോഴിക്കോട് എന്‍.ഐ.ടിയില്‍ ക്യാംപസ് ഉപരോധിച്ച് വിദ്യാര്‍ഥികള്‍, പ്രതിഷേധം

  
March 22, 2024 | 5:45 AM

night-curfew-imposed-at-nit-calicut-campus

കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാര്‍ഥികള്‍. രാത്രി 12ന് മുമ്പ് ഹോസ്റ്റലില്‍ പ്രവേശിക്കണമെന്ന നിര്‍ദേശത്തിനെതിരെയാണ് ശക്തമായ പ്രതിഷേധം. ഇന്നലെ അര്‍ധരാത്രി ക്യാമ്പസിനകത്ത് തുടങ്ങിയ പ്രതിഷേധ പരിപാടികള്‍ രാവിലെയും തുടരുകയാണ്. 

ജീവനക്കാര്‍ അടക്കമുള്ളവരെ അകത്തേക്ക് കടത്തിവിടാതെയാണ് പ്രതിഷേധം. മുക്കം റോഡിലെ പ്രധാന കവാടവും രാജ്പഥിലും വിദ്യാര്‍ഥികള്‍ ഇരുന്നു പ്രതിഷേധിക്കുന്നുണ്ട്. മലയമ്മ റോഡില്‍ ആര്‍ക്കിടെക്ചര്‍ ബ്ലോക്കിനു സമീപമുള്ള കവാടവും ഉപരോധിക്കുകയാണ്. 

24 മണിക്കൂറും തുറന്നിരുന്ന ക്യാംപസ് ഇനി രാത്രി 11നുശേഷം പ്രവര്‍ത്തിക്കില്ലെന്നാണു സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്. ക്യാമ്പസിലേക്കുള്ള അനിയന്ത്രിതമായ പ്രവേശനവും രാത്രി വൈകി ക്യാന്റീനുകള്‍ പ്രവര്‍ത്തിക്കകുന്നതും സുരക്ഷാ വീഴ്ചയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാത്രി സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 11 മണിയോടെ ക്യാന്റീനുകളും അടയ്ക്കും. വൈകി ഭക്ഷണം കഴിക്കുന്നത് വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നതിനാലാണ് ക്യാന്റീനുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നതെന്നാണ് വിശദീകരണം.

ആരോഗ്യം മോശമാകുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും ബാധിക്കുമെന്ന് എന്‍.ഐ.ടി ഡീന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഒപ്പം അര്‍ദ്ധരാത്രി പുറത്തുപോകുന്നത് വിദ്യാര്‍ത്ഥികളുടെ സുരക്ഷയെയും ബാധിക്കും. അതുകൊണ്ടുതന്നെ 12 മണിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണം എന്നാണ് നിര്‍ദേശം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉള്ളി പെട്ടെന്ന് ചീഞ്ഞ് പോകുന്നുണ്ടോ? കേടുകൂടാതെ സൂക്ഷിക്കാനുള്ള എളുപ്പവഴികൾ

Kerala
  •  2 days ago
No Image

ആശങ്കകൾക്ക് വിരാമം; യുഎഇയിൽ ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു, സ്ഥിതിഗതികൾ സുരക്ഷിതമെന്ന് അധികൃതർ

uae
  •  2 days ago
No Image

തലസ്ഥാനത്തേക്ക് മടങ്ങാതെ പിണറായി; അപ്രതീക്ഷിതമായി രാജിവച്ചു, ഗവർണർക്ക് കത്ത് നൽകിയത് പ്രത്യേക ദൂതൻ വഴി

Kerala
  •  2 days ago
No Image

ശൈലജ ടീച്ചറുടെ റെക്കോർഡ് തകർന്നു; 85,000-ത്തിന് മുകളിൽ ഭൂരിപക്ഷം, ചരിത്രവിജയവുമായി കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

ചുവപ്പുകോട്ടയിൽ പച്ചക്കൊടി പാറിച്ച് ഫാത്തിമ തഹ്‌ലിയ; ചരിത്രത്തിൽ ആദ്യമായി ലീഗിന് നിയമസഭയിൽ പെൺകരുത്ത്

Kerala
  •  2 days ago
No Image

മിസൈൽ ഭീഷണി: ദുബൈയിലും ഷാർജയിലും ജാഗ്രതാ നിർദ്ദേശം; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്

uae
  •  2 days ago
No Image

കാഞ്ഞിരപ്പള്ളിയിൽ താമര 'വാടി'; കേന്ദ്രമന്ത്രി ജോർജ് കുര്യനും രക്ഷിച്ചില്ല, ബിജെപി വോട്ടുകളിൽ വൻ ചോർച്ച

Kerala
  •  2 days ago
No Image

ചരിത്രം കുറിച്ച് മുസ്‌ലിം ലീഗ്; 22 അംഗങ്ങളുമായി റെക്കോർഡ് വിജയം

Kerala
  •  2 days ago
No Image

എമിറേറ്റ്‌സ് പറന്നുയരുന്നു: ആഗോള ശൃംഖലയുടെ 96 ശതമാനവും പുനഃസ്ഥാപിച്ചു; 137 കേന്ദ്രങ്ങളിലേക്ക് സർവീസ്

uae
  •  2 days ago
No Image

'ഞാൻ' എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ല'; വ്യക്തികേന്ദ്രീകൃത നിലപാടുകൾ തിരുത്തണം: പാർട്ടി നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ബിനീഷ് കോടിയേരി

Kerala
  •  2 days ago