HOME
DETAILS

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മാണം; അനിശ്ചിതത്വം തുടരുന്നു

  
backup
August 23, 2016 | 6:26 PM

%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d-2


അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. കരാറുകാരും ട്രേഡ് യൂണിന്‍ തൊഴിലാളികളും തമ്മിലുള്ള തര്‍ക്കം  ഒഴിവാക്കുന്നതിനായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.  
     പ്രധാനമന്ത്രി സ്വസ്ത് യോജന പദ്ധതിയില്‍ 150 കോടി രൂപാ ചെലവഴിച്ചുളള ബ്ലോക്കിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് കരാര്‍ ഏറ്റെടുത്ത കമ്പനി അധികൃതരുടെ കടുംപിടുത്തത്തെ തുടര്‍ന്നാണ് അലസിയത്.
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്  സിമന്റ്, മെറ്റല്‍ ചരല്‍ എന്നിവ വേഗത്തില്‍ കുഴച്ചെടുക്കാന്‍ കഴിയുന്ന ആധുനിക യന്ത്രമായ ബാച്ചിംങ് പ്ലാന്റ് ഉപയോഗിക്കുന്നതിന് കരാര്‍ ഏറ്റെടുത്ത എച്ച്.എല്‍.എല്‍.ല്‍ നിന്ന് സബ്‌കോണ്‍ട്രാക്ട് എടുത്ത കമ്പനി അധികൃതര്‍ ജില്ലാ ലേബര്‍ ഓഫീസറെ സമീപിച്ചത്.
പ്ലാന്റ് ഉപയോഗിക്കുമ്പോള്‍ നിലവിലുളള നൂറുകണക്കിന് തൊഴിലാളികളുടെ നിലവിലുളള നൂറുകണക്കിന് തൊഴിലാളികളുടെ തൊഴില്‍ നഷ്ടമാകുന്നതിനാല്‍ കോണ്‍ക്രീറ്റ് ജോലികള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാകണമെന്ന് ട്രേഡ്‌യൂണിയന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
  എന്നാല്‍ വര്‍ക്ക് എസ്റ്റിമേറ്റില്‍ ബാച്ചിങ് പ്ലാന്റ് സ്ഥാപിക്കണമെന്ന വ്യവസ്ഥയുളളതിനാല്‍ അതില്‍ മാറ്റം വരുത്താനാകില്ലെന്ന് കരാര്‍ അധികൃതര്‍ അറിയിച്ചു.
ഇതുപരിഹരിക്കാന്‍ മറ്റുജോലികള്‍ അംഗീകൃത തൊഴിലാളികള്‍ക്ക് നല്‍കി തൊഴിലവസരം ലഭ്യമാക്കണമെന്നും ദന്തല്‍ കോളേജിന്റെയും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും നിര്‍മ്മാണത്തില്‍ ഈ വ്യവസ്ഥഅംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ കരാറുകാര്‍ ഈ വ്യവസ്ഥ അംഗീകരിക്കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ 50 ശതമാനം തൊഴിലാളികളെയെങ്കിലും ഉള്‍പ്പെടുത്തണമെന്ന ആവശ്യവും കരാര്‍ അധികൃതര്‍ നിരസിച്ചു.
  കഴിഞ്ഞ 11ന് നടത്തിയ ചര്‍ച്ചയില്‍ ടെസ്റ്റ് പയലിങ് നടത്തുവാന്‍ അനുവദിക്കണമെന്നും തുടര്‍ന്നുളള ജോലികളില്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി അനുകൂലനിലപാടു കൈക്കൊളളുമെന്ന കരാറുകാരുടെ ഉറപ്പാണ് ഇത്തരത്തില്‍ ലംഘിക്കപ്പെട്ടത്.
അംഗീകൃത ട്രേഡ് യൂണിയന്‍ തൊഴിലാളികളെ ഉള്‍പ്പെടുത്താനാകില്ലെന്ന കരാറുകാരുടെ മുന്‍നിലപാടില്‍ മാറ്റംവരുത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച അലസിയതെന്ന് നിര്‍മ്മാണതൊഴിലാളിയൂണിയന്‍ സി.ഐ.റ്റി.യു ഏരിയാസെക്രട്ടറി വി.കെ ബൈജു  പറഞ്ഞു.
നിര്‍മ്മാണം പുരോഗമിക്കുന്ന ദന്തല്‍കോളേജ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കരാറുകാര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പുനല്‍കുമ്പോള്‍ അതിന് വിരുദ്ധമായ നിലപാടാണ് സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ കരാറുകാരായ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കൈക്കൊളളുന്നതെന്നും വസ്തുത മനസ്സിലാക്കി ബന്ധപ്പെട്ട അധികാരികള്‍ വിഷയത്തിലിടപ്പെട്ട് നിര്‍മ്മാണമാരംഭിക്കുന്നതിനുളള നടപടി കൈക്കൊളളണമെന്ന് ബൈജു ആവശ്യപ്പെട്ടു.
ജില്ലാ ലേബറാഫീസര്‍ ഹരികുമാറുമായി നടത്തിയ ചര്‍ച്ചയില്‍ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി പി പവനന്‍ ബി എം എസ് യൂണിയനു വേണ്ടി ബിനീഷ് ജോയ്, അനിയന്‍ എന്നിവരും പങ്കെടുത്തു.












Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ടു, പൊട്ടിത്തെറി, വിമാനം രണ്ടായി പിളര്‍ന്നു..കത്തിയമര്‍ന്നു

National
  •  an hour ago
No Image

അതിവേഗം റൂട്ട്; 20ാം സെഞ്ച്വറിയിൽ വീണത് സച്ചിനടക്കമുള്ള ഇതിഹാസങ്ങൾ

Cricket
  •  an hour ago
No Image

മദ്യപിച്ച് മൂന്നു വാഹനത്തിലേക്ക് ആഡംബര കാര്‍ ഇടിച്ചുകയറ്റി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

Kerala
  •  an hour ago
No Image

എ.ഐ ഉസ്താദ് മുതല്‍ സമ്പൂര്‍ണ ഇസ്ലാമിക പഠനരീതി വരെ; 5.5 ഏക്കര്‍ ഭൂമിയില്‍ 10 പവലിയന്‍; കുനിയയില്‍ ഒരുങ്ങുന്ന അന്താരാഷ്ട്ര എക്‌സ്‌പോയുടെ വിശദാംശങ്ങള്‍ | Samastha Centenary International Expo

samastha-centenary
  •  an hour ago
No Image

സഞ്ജയ് ഗാന്ധി മുതല്‍ അജിത് പവാര്‍ വരെ; ആകാശ ദുരന്തത്തില്‍ മരിച്ച രാഷ്ട്രീയ പ്രമുഖര്‍

National
  •  an hour ago
No Image

ശരദ് പവാറിന്റെ പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ 'ദാദ' അജിത് പവാര്‍

National
  •  2 hours ago
No Image

അവനെ പോലെ സഞ്ജുവും ശക്തമായി തിരിച്ചുവരും: പിന്തുണയുമായി കൈഫ്

Cricket
  •  2 hours ago
No Image

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

Kerala
  •  3 hours ago
No Image

വി ശിവന്‍കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചു; പ്രതിപക്ഷ നേതാവിനെതിരെ അവകാശലംഘനത്തിന് നോട്ടിസ്

Kerala
  •  3 hours ago
No Image

അവർക്ക് ഇന്ത്യയെ അടക്കം ലോകത്തിലെ ടീമിനെയും തോൽപ്പിക്കാൻ സാധിക്കും: മോർഗൻ

Cricket
  •  3 hours ago