
മന്ത്രിമാരുടെ വിദേശയാത്ര ജനോപകാരത്തിനാവണ്ടേ
മലയാളിയോട് മുണ്ടുമുറുക്കിയുടുക്കാൻ പറഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും ഈ വറുതിക്കാലത്ത് വിദേശത്തേക്ക് പറന്നത് നല്ല മാതൃകയാണോ? കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചതോടെ ദൈനംദിന ചെലവിനുപോലും ബുദ്ധിമുട്ടാകുമെന്ന് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും സ്പീക്കറും ധനകാര്യമന്ത്രിയും അടങ്ങുന്ന സംഘം യു.എസിലേക്ക് തിരിച്ചത്. നേരത്തെ തീരുമാനിച്ച ലോക കേരള സഭയുടെ മേഖലാസമ്മേളനത്തിൽ സംബന്ധിക്കാനാണ് യാത്രയെങ്കിലും ഈ സാമ്പത്തിക പ്രതിസന്ധിയിൽ എങ്ങനെ ചെലവു ചുരുക്കണമെന്ന നല്ല പാഠമെങ്കിലും മന്ത്രിമാരിൽനിന്ന് ആവാമായിരുന്നു. ഒരു രൂപയാകട്ടെ, പൊതുഖജനാവിൽനിന്ന് ചെലവഴിക്കുന്നുവെങ്കിൽ അതിന്റെ ഗുണം സംസ്ഥാനത്തിനു കിട്ടുമെന്നുറപ്പുവരുത്താൻ ഭരണാധികാരികൾക്ക് കഴിയേണ്ടതുണ്ട്. നിർഭാഗ്യവശാൽ ലോക കേരള സഭയുടെ പ്രോഗ്രസ് റിപ്പോർട്ടിൽ ആശാവഹമായൊന്നുമില്ല എന്ന് പറയാതെ വയ്യ.
സർക്കാർ പുറത്തുവിട്ട കണക്കുകൾ നോക്കിയാൽ, ഒന്നാം ലോക കേരള സഭയിൽ ഉരുത്തിരിഞ്ഞുവന്ന നിർദേശങ്ങളിൽ 10 എണ്ണമാണ് നടപ്പായത്. രണ്ടിലെത്തിയപ്പോൾ 138 നിർദേശങ്ങളിൽ 58 എണ്ണവും. മൂന്നാം ലോക കേരള സഭയുടെ 67 നിർദേശങ്ങളിൽ ഒന്നുപോലും യാഥാർഥ്യമായില്ല. ഇങ്ങനെയെങ്കിൽ പിന്നെയെന്തിനാണ് അഞ്ചരക്കോടി ചെലവഴിച്ച് നാലാം ലോക കേരള സഭ കൊട്ടിഘോഷിച്ച് നടത്തുന്നതെന്ന പ്രതിപക്ഷ വാദത്തിൽ കഴമ്പുണ്ട്. ധൂർത്തും സ്വജനപക്ഷപാതവുമെല്ലാം ആരോപിച്ച് ഓരോ ലോക കേരള സഭയും പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. ഇക്കുറിയും അതേ നിലപാട് തന്നെയാണ്. എന്നിട്ടും സർക്കാർ മുന്നോട്ടുതന്നെ പോകുമ്പോൾ ജനാധിപത്യവിമർശനങ്ങൾക്ക് എന്തുവിലയാണ് ഇൗ സർക്കാർ നൽകുന്നതെന്ന് ശങ്കിച്ചുപോകും.
ലോക കേരള സഭയെ ചൊല്ലിയുള്ള ആക്ഷേപങ്ങൾക്ക് മറുപടി പറയാതെയാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വിദേശത്തേക്ക് പറന്നത്. സഭ ചേരുന്നതിനുള്ള ചെലവിനു സ്‌പോൺസർഷിപ്പിനെ കണ്ടെത്താനായിരുന്നു സംഘാടകർ ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇത് വിവാദമായതോടെ ആ പ്രതീക്ഷ മങ്ങി. കാര്യമായ തുക സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. അപ്പോൾ ചെലവ് തുക പൊതുഖജനാവിൽ നിന്നുതന്നെ പോകും. അമേരിക്ക പോലുള്ള രാജ്യത്ത് ഇത്തരം സമ്മേളനം നടക്കുമ്പോൾ ചെലവ് കൂടും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വൻ സംഘമാണ് കേരളത്തിൽനിന്ന് യു.എസിലേക്ക് പോയിരിക്കുന്നത്. ക്യൂബ സന്ദർശിച്ചശേഷമാണ് മുഖ്യമന്ത്രി 19ന് കേരളത്തിൽ തിരിച്ചെത്തുക. ലോക കേരള സഭയുടെ സമ്മേളനം 10ന് ആണ്.
വിദേശ മലയാളികളെ ചേർത്തുനിർത്തുന്നതും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാര വഴി തേടുന്നതും മികച്ച കാര്യമാണ്. പിറന്ന മണ്ണിന്റെ ഓർമകളുമായി വിദേശത്ത് ജീവിക്കുന്നവരാണവർ. എന്നാൽ പ്രവാസിക്കൂട്ടായ്മയ്ക്ക് രാഷ്ട്രീയമോ പണമോ ഒന്നും മാനദണ്ഡമാക്കാൻ സർക്കാർ ഇടകൊടുക്കരുതായിരുന്നു. എന്നാൽ ലോക കേരള സഭയിൽ ഇരിപ്പിടത്തിനുള്ള യോഗ്യതയായി പണത്തൂക്കത്തെ കണ്ടത് വിദേശ മലയാളികളെ അവഹേളിക്കുന്നതിനു സമമാണ്.
കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം നീങ്ങുമെന്നുറപ്പായിരിക്കുകയാണ്. അതിനാൽ മുൻഗണന നോക്കിവേണം പണം ചെലവഴിക്കാനെന്നാണ് മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നത്. കേരളത്തിന്റെ കടമെടുപ്പു പരിധി 32,442 കോടി രൂപയിൽനിന്ന് 15,390 കോടിയായിട്ടാണ് വെട്ടിക്കുറച്ചത്. ഇത് സംസ്ഥാന ഖജനാവിനെ പ്രതികൂലമായി ബാധിക്കും. എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത് ആശ്വാസകരമാണ്. എന്നാൽ നികുതി വർധനയുടേയും വിലക്കയറ്റത്തിന്റേയും കാലത്ത് ക്ഷേമപെൻഷൻ മുടങ്ങില്ല, എന്നതുമാത്രം ബഹുഭൂരിപക്ഷം വരുന്ന ജനത്തിന്റെ ദുരിതത്തിന് പരിഹാരമാവില്ല. പെൻഷൻ മുടങ്ങാതെ നൽകാൻ പെട്രോളിനും ഡീസലിനും രണ്ടു രൂപാവീതം അധിക സെസ് നൽകുന്നുമുണ്ട് മലയാളികൾ.
പഠനത്തിനും സമ്മേളനത്തിനുമെന്ന പേരിൽ മന്ത്രിമാർ അടിക്കടി വിദേശത്തേക്ക് പോകുന്നതിൽ നിയന്ത്രണം ആവശ്യമില്ലേയെന്ന വാദവും ഉയരുന്നുണ്ട്. വിദേശരാജ്യങ്ങൾ സന്ദർശിച്ച് നൂതന വികസന മാതൃകകൾ മനസിലാക്കി അത് ഇവിടെ എത്രത്തോളം പ്രാവർത്തികമാക്കിയെന്നത് പ്രസിദ്ധീകരിച്ചാൽ പൊതുജനത്തിന്റെ സംശയങ്ങൾക്ക് അറുതിയുണ്ടാകും. എന്നാൽ വിദേശ പര്യടനത്തിന്റെ കണക്കുകൾപോലും മറച്ചുവയ്ക്കാനാണ് പലപ്പോഴും സർക്കാർ ശ്രമിക്കുന്നത്. ഇൗ രീതി മാറുകതന്നെ വേണം.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പി.എസ്.സി നിയമനങ്ങൾവരെ സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. ആരോഗ്യവകുപ്പിലെ നഴ്‌സിങ് ഓഫിസർ റാങ്ക് ലിസ്റ്റിൽ നിന്നുപോലുമുള്ള നിയമനങ്ങൾ നിർത്തിവച്ചു. സ്‌കൂൾ അധ്യാപക തസ്തികനിർണയവും വേണ്ടെന്നുവച്ചു. സംസ്ഥാനത്തെ നെൽ കർഷകർ സംഭരിച്ച നെല്ലിന്റെ പണം കിട്ടാത്തതിനാൽ ദുരിതപ്പാടത്താണ്. കെ.എസ്.ആർ.ടി.സിയിലെ ശമ്പളമുടക്കത്തിന് പരിഹാരം കാണാനാകുന്നില്ല. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പണം നൽകാത്തതിനാൽ പ്രധാന അധ്യാപകർ നെട്ടോട്ടത്തിലാണ്. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും തടഞ്ഞുവച്ചിരിക്കുന്നു.
സംസ്ഥാനത്തെ പല പൊലിസ് സ്‌റ്റേഷനുകളിലേയും വാഹനങ്ങൾക്ക് ഇന്ധനമടിക്കാൻ പോലും വഴിയില്ലാതെ ഉഴലുന്ന വാർത്തകളും നമ്മൾ കണ്ടു. പ്രതിസന്ധികാലത്തുള്ള മന്ത്രിമാരുടെ യാത്രകൾ പഴുതടച്ചതല്ലെങ്കിൽ സ്വാഭാവികമായും വിമർശിക്കപ്പെടും. ഫിൻലാൻഡിൽ പോയി നൂതന വിദ്യാഭ്യാസ മാതൃകകൾ കണ്ടും കേട്ടും വന്നയാളാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അവിടെ ഒരു ക്ലാസിൽ 25 കുട്ടികളെ ഇരുത്തി അധ്യയനം നടത്തുന്നതു കണ്ടവർ, ഇവിടെയെത്തി ഒരു മടിയുമില്ലാതെ അറുപതോ എഴുപതോ കുട്ടികളെ ഇരുത്തിയും ക്ലാസ് നടത്താമെന്ന് പറയുമ്പോൾ എന്തു പഠനമാണ് മന്ത്രി നടത്തിയതെന്ന സംശയം സ്വാഭാവികമായും ഉയരും.
പത്താംതരത്തിൽനിന്ന് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയ മലബാറിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇപ്പോഴും പ്ലസ് വൺ പഠന സൗകര്യത്തിന് സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുകയോ നിവേദനങ്ങൾ നൽകുകയോ ചെയ്യേണ്ടിവരുന്നുവെന്നത് ശുഭവാർത്തയല്ല.
Content Highlights: Editorial About Ministers Foreign tour
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിന് മികച്ച തുടക്കം; ബ്രേക്ക് ത്രൂ നല്‍കി വരുണ്‍ ചക്രവര്‍ത്തി
Cricket
• 4 days ago
സെക്രട്ടറിയായി എംവി ഗോവിന്ദന്‍ തുടരും; സിപിഎം സംസ്ഥാന സമിതിയില്‍ സനോജും വസീഫും ബിന്ദുവും അടക്കം 17 പുതുമുഖങ്ങള്‍ | Full List
latest
• 4 days ago
രോഹിതിനെ കൈവിട്ട് ടോസ്; ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു
uae
• 4 days ago
പത്താം വാർഷികമാഘോഷിച്ച് ബ്ലൂമിങ്ങ്ടൺ അക്കാദമി; ബ്രിട്ടിഷ് അംബാസഡർ മുഖ്യാതിഥിയായി
uae
• 4 days ago
ആവേശപ്പോരിന് ഇന്ന് കലാശക്കൊട്ട്; കച്ച മുറുക്കി ക്യാപ്റ്റനും പിള്ളേരും; ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ എവിടെ കാണാം?
Cricket
• 4 days ago
ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്; പ്രശസ്ത മലയാള സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിൽ
Kerala
• 4 days ago
നിധി കുഴിച്ചിട്ടുണ്ടെന്ന് സിനിമാക്കഥ; കേട്ടപാതി കേള്‍ക്കാത്ത പാതി സ്വര്‍ണം കുഴിച്ചെടുക്കാനോടി വന്‍ ജനക്കൂട്ടം
National
• 4 days ago
ഭീഷണി ഉയര്‍ത്തി മൈനകള്‍, 'ഇത്തിരിക്കുഞ്ഞന്‍' പക്ഷികളെ പിടിക്കാന്‍ ഖത്തര്‍
qatar
• 4 days ago
ദിവസങ്ങൾ നീണ്ട തെരച്ചിൽ വിഫലം, കാണാതായ പെൺകുട്ടിയെയും അയൽവാസിയായ യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹ മരണത്തിൽ അന്വേഷണം
Kerala
• 4 days ago
വൃക്കയില്‍ കാന്‍സര്‍ ബാധിച്ച ഒമ്പതു വയസ്സുകാരിക്ക് മഹാനഗരം കാണാന്‍ ആഗ്രഹം; മനോഹരമായ അനുഭവം സമ്മാനിച്ച് ദുബൈ; ഉള്ളറിഞ്ഞ് ചിരിച്ച് അഡെല
uae
• 4 days ago
മലപ്പുറത്ത് പുലിയുടെയും കാട്ടാനകളുടെയും ആക്രമണം; ജനങ്ങൾ ആശങ്കയിൽ
Kerala
• 4 days ago
രണ്ടാം സെമസ്റ്റര്‍ സ്കൂള്‍ പരീക്ഷകള്‍ തുടങ്ങാനിരിക്കെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം
uae
• 4 days ago
'ലഹരി വ്യാപനം തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങളും ശിക്ഷയും മാതൃകയാക്കണം; വരുമാനമുണ്ടാക്കാന്‍ മദ്യവും ലോട്ടറിയുമല്ല മാര്‍ഗം' സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക ബാവ
Kerala
• 4 days ago
താമരശ്ശേരി ഷഹബാസ് വധക്കേസ്: പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയെ സമീപിക്കും
Kerala
• 4 days ago
തിരക്ക് കുറയ്ക്കാൻ റയിൽവേ; സ്റ്റേഷനിലേക്ക് പ്രവേശനം കൺഫോം ടിക്കറ്റുള്ളവർക്ക് -തിരക്ക് നിയന്ത്രിക്കാൻ യൂണിഫോമിട്ട ജീവനക്കാർ
Kerala
• 4 days ago
തെങ്ങിന് തൈകള്‍ക്ക് വില വർധിപ്പിക്കുമ്പോഴും കൃഷി വകുപ്പിന് മൗനം; പിന്നില്‍ സ്വകാര്യ നഴ്സറി ലോബി
Kerala
• 4 days ago
സി.പി.എം സംസ്ഥാന സമ്മേളനത്തന് ഇന്ന് കൊടിയിറക്കം; സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ തന്നെ തുടര്‍ന്നേക്കും
Kerala
• 4 days ago
റെയില്‍വേയില്‍ ഇനി തിരക്ക് കുറയും, സ്റ്റേഷനിലേക്ക് പ്രവേശനം കണ്‍ഫോം ടിക്കറ്റുള്ളവര്‍ക്ക്, കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കില്ല; തിരക്ക് നിയന്ത്രിക്കാന്‍ യൂണിഫോമിട്ട ജീവനക്കാര്‍
National
• 5 days ago
തനിച്ചായി പോകുമെന്ന ആശങ്കയല്ല, അഫാന് ഫര്‍സാനയോടും വൈരാഗ്യം
Kerala
• 4 days ago
ജോർദാൻ അതിർത്തിയിൽ വെടിയേറ്റു മലയാളി കൊല്ലപ്പെട്ട സംഭവം; തൊഴിൽ തട്ടിപ്പിനിരയായതായി കുടുംബത്തിന്റെ ആരോപണം
Kerala
• 4 days ago
സഹ. ബാങ്കുകളിലെ നിയമനരീതിയിൽ മാറ്റം; അപ്രൈസർ നിയമനവും ഇനി ബോർഡിന്
Kerala
• 4 days ago