HOME
DETAILS

റബര്‍ മാര്‍ക്കറ്റിങ് സംഘത്തിന്റെ നികുതി രേഖകള്‍ സമര്‍പ്പിച്ചില്ല 81 ലക്ഷം പിഴ അടയ്ക്കാന്‍ നോട്ടീസ്

  
backup
August 23, 2016 | 6:38 PM

%e0%b4%b1%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%98


പാലാ : മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സംഘം വില്‍പന നികുതി രേഖകള്‍  സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന്  81 ലക്ഷം രൂപ അടയ്ക്കാന്‍ നോട്ടീസ്. 2010 മുതല്‍ 2015 വരെയുള്ള വാങ്ങലുകളും വില്പനയും സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് പിഴയക്ക് കാരണമായത്.  
ജീവനക്കാരുടെ അലംഭാവമാണ് ഇത്രയും ഭീമമായ തുക പിഴ നല്‍കേണ്ട സാഹചര്യം ഉണ്ടാക്കിയതെന്ന് സംഘം അധികൃതര്‍ പറയുന്നു. നികുതി സംഭന്ധിച്ച് ഓഫീസ് ചുമതലയിലുള്ള ഏഴ് ജീവനക്കാര്‍ക്ക് സംഘം ഭരണസമിതി നോട്ടീസ് നല്‍കിയിട്ടുണ്ട്. വന്‍സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങുന്ന സൊസൈറ്റിക്ക്ഇത് വലിയ പ്രഹരമായിരിക്കുകയാണ്. ജീവനക്കാരുടെ കെടുകാര്യസ്ഥതമൂലം മുമ്പും ഒട്ടേറെതവണ വിവിധ വകുപ്പുകളിലായി വന്‍തുക പിഴ നല്‍കേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.
ഉത്തരവാദിത്തത്തില്‍ പിഴവുകാട്ടിയ ഏഴ് ജീവനക്കാരില്‍ നിന്ന് പിഴ സംഖ്യ ഈടാക്കാനാണ് സംഘത്തിന്റെ തീരുമാനം. 15 ദിവസത്തിനകം കണക്ക് കൃത്യമായി നല്‍കണമെന്നും അല്ലെങ്കില്‍ തുക ഈടാക്കുമെന്നും സംഘം ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. സംഘം നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനാല്‍ ബാങ്കുകള്‍ക്കും വന്‍തുക പിഴയായി നല്‍കേണ്ടി വന്നിട്ടുണ്ട്. സൊസൈറ്റിയാണ് പിഴ നല്‌കേണ്ടതെന്നാണ് ജീവനക്കാര്‍ പറയുന്നത്. വിരമിച്ച ഒട്ടേറെ ജവനക്കാരുടെ ഗ്രാറ്റുവിറ്റി തുക സംഘം വകമാറ്റി ചെലവഴിച്ചെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
 മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ നിന്നും റബര്‍ വാങ്ങിയ ഇനത്തില്‍ റബ്‌കോ നല്‍കിയ 5.90 ലക്ഷം രൂപ കര്‍ഷകര്‍ക്ക് നല്‍കാതെ വകമാറ്റിയതായി കര്‍ഷക സംഘടനകളും ആരോപിക്കുന്നുണ്ട്. ജീവനക്കാര്‍ക്കായി രൂപം നല്‍കിയിട്ടുള്ള എംപ്ലായിസ് ബെനഫിറ്റ് ഫണ്ടിലേക്ക് ജീവനക്കാരുടെ വിഹിതമായി പിരിച്ച തുക കാണാനില്ലെന്നാണ് മറ്റൊരു ആരോപണം. റബര്‍ സൊസൈറ്റി നടത്തിയ ചിട്ടിയില്‍ നിന്നും തുക മുന്‍കൂര്‍ കൈപ്പറ്റിയവര്‍ തിരികെ അടക്കാത്തതിനെ തുടര്‍ന്ന് ചിട്ടി നടത്തിപ്പും താറുമാറായതായി ചിട്ടി നിക്ഷേപകര്‍ പറയുന്നു. സംഘം ഡിപ്പോകളില്‍ ജീവനക്കാര്‍ ക്രമക്കേട് നടത്തിയതായി സഹകരണ സംഘം ഓഡിറ്റര്‍മാര്‍ കണ്ടെത്തുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംഘത്തിനു നഷ്ടമായ തുക ജീവനക്കാരില്‍ നിന്ന് ഈടാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതോടൊപ്പം അപഹരണങ്ങള്‍ക്കെതിരെ കേസ് എടുക്കണമെന്നും  ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. സഹകരണ വകുപ്പ് യഥാസമയം നടപടി എടുക്കാത്തതാണ് കര്‍ഷകര്‍ക്കും നിക്ഷേപകര്‍ക്കും വന്‍സാനപത്തിക നഷ്ടം ഉണ്ടായതിന് പ്രധാന കാരണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. മീനച്ചില്‍ റബര്‍ സൊസൈറ്റിയുടെ കരൂര്‍ സെന്‍ട്രിഫ്യൂജ്ല്‍ ലാറ്റക്‌സ് ഫാക്ടറി ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ 200 ബാരല്‍ റബര്‍പാല്‍ മതിയാകും. ഇതിന് 18-20 ലക്ഷം രൂപയാണ് വാങ്ങല്‍ വില. ഇത് സംസകാരിച്ച് വിറ്റാല്‍ കിട്ടുന്നത് 23 ലക്ഷം രൂപയാണ്. വളരെ ലാഭം കിട്ടുന്ന ഉത്പന്നമായിട്ടും ഫാക്ടറി ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുകയാണ്. മീനച്ചില്‍ ലാറ്റക്‌സിന് ഒരു ലിറ്ററിന് 2 രൂപ വാങ്ങലുകാര്‍ അധികം നല്‍കുകയും ചെയ്യും. ഇതേ സ്ഥാപനത്തിലെ ജീവനക്കാരും വിരമിച്ച ജവനക്കാരും ചേര്‍ന്ന് രൂപം നല്‍കിയ ഫാക്ടറി ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.
സ്വകാര്യലാറ്റക്‌സ് ഉദ്പാദകരെ സഹായിക്കാനാണ് മീനച്ചില്‍ ഫാക്ടറി ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുന്നതെന്ന് തൊഴാലാളി യൂണിയനുകള്‍ ആരോപിക്കുന്നു. 150ലേറെ ജീവനക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ശമ്പളമോ, ആനുകൂല്യമോ ലഭിക്കാതെ പട്ടിണിയിലാണ്. ഇതേ സ്ഥാപനത്തിന്റെ കൂടല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ക്രംപ് റബര്‍ ഫാക്ടറിയും അടച്ചിട്ടിരിക്കുകയാണ്.
ജീവനക്കാരുടെ അലംഭാവം മൂലം സംഘത്തിനുണ്ടായ നഷ്ടം ജീവനക്കാരില നിന്ന് തന്നെ ഈടാക്കി കര്‍ഷകരുടെ കുടിശിക തീര്‍ത്തുനല്‍കണമെന്നും കുറ്റക്കാരായ മുഴുവന്‍ ജീവനക്കാരെയും മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും പ്രക്ഷേഭസമിതി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  a day ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  a day ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  a day ago
No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  a day ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  a day ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  a day ago
No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  a day ago
No Image

ചരിത്രമെഴുതാൻ റിയാദ്; ഈ വർഷത്തെ UNWTO ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കും

uae
  •  a day ago
No Image

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ്; ഒരുപടി മുന്നില്‍ മംദാനി; ഹാലിളകി ട്രംപ്

International
  •  a day ago
No Image

അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് കുടുംബം ആശുപത്രിയിൽ; മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് 'അമ്മ'യായി കോൺഗ്രസ് വനിതാ നേതാവ്

National
  •  a day ago