വീണ്ടും വില കൂട്ടി എസ്‌യുവി; സേഫ്റ്റി മുഖ്യം ആയവര്‍ ഇനി കൂടുതല്‍ പണം കൊടുക്കേണ്ടി വരും
ഫോക്‌സ്‌വാഗണ്‍ ജര്‍മന്‍ വാഹന വിപണിയിലെ അതികായന്‍മാരാണ്. ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കും തങ്ങളുടെ വാഹനങ്ങളെ അവതരിപ്പിക്കാനും, അത് മാര്‍ക്കറ്റ് ചെയ്യാനും വലിയ പരിശ്രമമാണ് ഫോക്‌സ്‌വാഗന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുളളത്. കമ്പനിയുടെ ടിഗുവാന്‍ എന്ന എസ്‌യുവി ഇന്ത്യന്‍ മാര്‍ക്കറ്റിലെ ഫോക്‌സ്‌വാഗന്റ മുഖമുദ്രയായ വാഹനങ്ങളില്‍ ഒന്നാണ്.സുരക്ഷക്ക് മുന്‍തൂക്കം നല്‍കി പുറത്തിറക്കുന്ന ഈ വാഹനം വാങ്ങാന്‍ ഇനി മുതല്‍ കൂടുതല്‍ പണം മുടക്കേണ്ടി വരും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.47,000 രൂപ വരെയാണ് കാറിന്റെ വില്‍പനയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത്. അതിനാല്‍ തന്നെ 34.7 ലക്ഷം രൂപ വരെ വിലയുണ്ടായിരുന്ന ഈ കാറിന് ഇനി മുതല്‍ 35.17 ലക്ഷം രൂപ മുതല്‍ മുടക്കേണ്ടി വരും.
ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ടിഗുവാന്റെ വില കൂട്ടുന്നത്. ഇന്‍പുട് ചെലവുകള്‍ കൂടുന്നതാണ് പുതിയ വില വര്‍ധനവിന്റെ കാരണമായി ചുണ്ടിക്കാട്ടപ്പെടുന്നത്. ഉത്സവ സീസണില്‍ കാറിന്റെ വില വര്‍ധിക്കുന്നത് ദോഷകരമായിരിക്കുമെന്ന വിലയിരുത്തലിലാണ് നിരീക്ഷകര്‍. എന്നാല്‍ ഇന്ത്യയില്‍ ടിഗുവാന്റെ പ്രധാന എതിരാളിയായ ഹ്യുണ്ടായി ട്യൂസോണിനും അടുത്തിടെ വില കൂട്ടിയിരുന്നു. വില കൂടിയെങ്കിലും കാറിന്റെ ഫീച്ചറുകളിലും സ്‌പെസിഫിക്കേഷനുകളിലും കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ടിഗുവാന്‍ മുമ്പ് ഓള്‍സ്‌പേസ് 7 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 5 സീറ്റ് സജ്ജീകരണത്തില്‍ മാത്രമേ ലഭ്യമാകൂ. 2023 ടിഗുവാന്‍ എസ്‌യുവി നൈറ്റ്‌ഷെയ്ഡ് ബ്ലൂ, ഓറിക്‌സ് വൈറ്റ് വിത്ത് പേള്‍ ഇഫക്റ്റ്, ഡീപ് ബ്ലാക്ക്, ഡോള്‍ഫിന്‍ ഗ്രേ, റിഫ്‌ലെക്‌സ് സില്‍വര്‍ എന്നിവയുള്‍പ്പെടെ അഞ്ച് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നത്.
190 bhp പവറും 320 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. റിയര്‍ വീല്‍ ഡ്രൈവും ഓള്‍ വീല്‍ ഡ്രൈവ് ഡ്രൈവ് ട്രെയിനും ഈ എസ്‌യുവിയില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ മാനുവല്‍, DCT ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭിക്കും. പുതുക്കിയ എഞ്ചിന്‍ ഇപ്പോള്‍ 7.0 ശതമാനം കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്നതായാണ് കമ്പനിയുടെ അവകാശവാദം. ലിറ്ററിന് 13.54 കിലോമീറ്റര്‍ ARAI സര്‍ട്ടിഫൈഡ് മൈലേജാണ് പറയുന്നത്.
Content Highlights:volkswagen tiguan gets third price hike in 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."