HOME
DETAILS
MAL
സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണ കേസ്: ഇ.ഡി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, സ്ഥലംമാറ്റം ചെന്നൈയിലേക്ക്
backup
August 13 2022 | 04:08 AM
കൊച്ചി: സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസില്‍ ആദ്യം മുതല്‍ തന്നെ അന്വേഷണം നടത്തുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണന് അപ്രതീക്ഷിത സ്ഥലംമാറ്റം. ചെന്നൈയില്‍ 10 ദിവസത്തിനകം ജോയിന്‍ ചെയ്യാനാണ് അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പകരം ചുമതല ആര്‍ക്കെന്ന് വ്യക്തമല്ല. സ്പ്രിംഗ്ലര്‍ കേസില്‍ മുഖ്യമന്ത്രിയെയും മകളെയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയിരിക്കെയാണ് സ്ഥലംമാറ്റമുണ്ടായത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പോയത് രാധാകൃഷ്ണനെതിരെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."