HOME
DETAILS

ദുബൈയില്‍ വിദ്യാര്‍ഥികള്‍ക്ക് പി.സി.ആര്‍ ഒഴിവാക്കി

  
backup
August 27, 2022 | 4:21 AM

dubai-pcr-students
ദുബൈ: സ്‌കൂള്‍ തുറക്കുന്ന ദിവസം വിദ്യാര്‍ഥികള്‍ പി.സി.ആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന നിബന്ധന ദുബൈയില്‍ ഒഴിവാക്കി. ദുബൈയിലെ വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി.എയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അബൂദബിയിലെ വിദ്യാര്‍ഥികള്‍ക്ക് പി.സി.ആര്‍ ഫലം നിര്‍ബന്ധമാണ്. യു.എ.ഇ ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് 12 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുന്ന ആദ്യദിവസം പി.സി.ആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍, ദുബൈയിലെ സ്‌കൂളുകളില്‍ ഈ നിബന്ധനയുണ്ടാവില്ല. എന്നാല്‍, സ്‌കൂളിലെ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണെന്നും സാമൂഹിക അകലം പാലിക്കണമെന്ന് കെ.എച്ച്.ഡി.എ രക്ഷിതാക്കള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.കൊവിഡ് പോസിറ്റീവായവര്‍ 10ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ ശേഷമേ ക്ലാസുകളില്‍ തിരിച്ചെത്താന്‍ പാടുള്ളൂ. കൊവിഡ് സമ്പര്‍ക്കമുള്ളവരും എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളും ജീവനക്കാരും ക്വാറന്റീന്‍ പൂര്‍ത്തിയാക്കേണ്ടതില്ല. അബൂദബിയില്‍ ആദ്യ ദിവസം 96 മണിക്കൂറിനിടയിലെ പി.സി.ആര്‍ നെഗറ്റീവ് ഫലം ഹാജരാക്കി വേണം സ്‌കൂളില്‍ പ്രവേശിക്കാന്‍.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് മുതൽ; ചോദ്യപേപ്പർ ചോർച്ച, രാമക്ഷേത്ര ഫണ്ട് കൊള്ള; സഭ പ്രക്ഷുബ്ധമാകും

National
  •  4 days ago
No Image

പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ച് പി.എസ്.സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും

Kerala
  •  4 days ago
No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  4 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  4 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  5 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  5 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  5 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  5 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  5 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  5 days ago