HOME
DETAILS

സി.പിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിനു നേരെ ആക്രമണം; വട്ടിയൂര്‍കാവില്‍ കൊടിമരങ്ങള്‍ നശിപ്പിച്ച നിലയില്‍

  
Web Desk
August 28 2022 | 03:08 AM

kerala-anavoor-nagapans-house-attacked-2022

തിരുവനന്തപുരം: സി.പിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിനു നേരെ ആക്രമണം. വീടിന്റെ ജനാല ചില്ലുകള്‍ തകര്‍ന്നു. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.

വട്ടിയൂര്‍കാവില്‍ സി.പി.എം കൊടിമരങ്ങള്‍ നശിപ്പിച്ചു. മേലത്തുമലേ ജങ്ഷനില്‍ സ്ഥാപിച്ച കൊടിമരങ്ങളാണ് നശിപ്പിച്ചത്.

അതിനിടെ, സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സ്വകാര്യ ആശുപത്രിയില്‍നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ലാല്‍, സതീര്‍ത്ഥ്യന്‍, ഹരിശങ്കര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലിസ് പറഞ്ഞു.

എ.ബി.വി.പി പ്രവര്‍ത്തകരാണ് ഓഫിസിലേക്ക് കല്ലെറിഞ്ഞതെന്നും വഞ്ചിയൂരില്‍ സംഘര്‍ഷമുണ്ടാക്കിയ സംഘമാണിതെന്നും പൊലിസ് നേരത്തെ സൂചന നല്‍കിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചത്. പ്രതികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇവിടെനിന്ന് രാത്രി ഒന്നേകാലോടെയാണ് പ്രതികള്‍ പുറത്ത് പോയി ആക്രമണം നടത്തിയത്. ശനിയാഴ്ച പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തതിനുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ആശുപത്രിയില്‍ നിന്നു പ്രതികള്‍ പുറത്തു പോകുന്നതിന്റെയും തിരികെയെത്തുന്നതിന്റെയും ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത് നിര്‍ണായകമായി.

സി.പി.എം ജില്ല കമ്മിറ്റി ഓഫിസിനുനേരെ ശനിയാഴ്ച പുലര്‍ച്ച രണ്ടോടെയായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് കേടുപാടുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് 

Kerala
  •  3 days ago
No Image

മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും

qatar
  •  3 days ago
No Image

പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ 

National
  •  3 days ago
No Image

കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും

Kerala
  •  3 days ago
No Image

മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി

oman
  •  3 days ago
No Image

മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം

National
  •  3 days ago
No Image

റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ

Saudi-arabia
  •  3 days ago
No Image

ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം

oman
  •  3 days ago
No Image

ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?

Business
  •  3 days ago
No Image

ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം

National
  •  3 days ago