മുംബൈ വിമാനത്താവളത്തില്‍ വിമാനം തെന്നിമറിഞ്ഞ് തീ പിടിച്ചു; 3 പേര്‍ക്ക് പരിക്ക്, VIDEO
മുംബൈ വിമാനത്താവളത്തില്‍ വിമാനം തെന്നിമറിഞ്ഞ് തീ പിടിച്ചു; 3 പേര്‍ക്ക് പരിക്ക്
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമറിഞ്ഞ് തീ പിടിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ തീ അണയ്ക്കാന്‍ സാധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് ജീവനക്കാര്‍ അടക്കം 8 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിശാഖപട്ടണത്തില്‍ നിന്നെത്തിയ ലിയര്‍ജെറ്റ് 45 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ വഴുക്കലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
#WATCH | VSR Ventures Learjet 45 aircraft VT-DBL operating flight from Visakhapatnam to Mumbai was involved in runway excursion (veer off) while landing on runway 27 at Mumbai airport. There were 6 passengers and 2 crew members on board. Visibility was 700m with heavy rain. No… pic.twitter.com/KxwNZrcmO5
— ANI (@ANI) September 14, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."