HOME
DETAILS

ഭാരത് ജോഡോ യാത്രയില്‍ അണിചേരാന്‍ ഇന്ന് പ്രിയങ്കയെത്തും

  
backup
October 07, 2022 | 3:54 AM

priyanka-to-attend-bharat-jodo-yathra

മാണ്ഡ്യ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേരാന്‍ ഇന്ന് പ്രിയങ്ക ഗാന്ധി കര്‍ണാടകയിലെത്തും. മാണ്ഡ്യയില്‍ നടന്ന പദയാത്രയില്‍ കഴിഞ്ഞ ദിവസം ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിച്ച് സോണിയാ ഗാന്ധി പങ്കെടുത്തിരുന്നു. നാലര കിലോ മീറ്ററോളം സോണിയ പദയാത്രയില്‍ പങ്കുചേര്‍ന്നു. ഭാരത് ജോഡോ യാത്രയ്ക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ ബി.ജെ.പി ശക്തികേന്ദ്രങ്ങളിലൂടെയാണ് പദയാത്ര കടന്നുപോകുന്നത്.

കഴിഞ്ഞ ദിവസം ഭിന്നത മറന്ന് ഡി.കെ ശിവകുമാറും സിദ്ധരാമ്മയ്യയും യാത്രയില്‍ അണിചേര്‍ന്നിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന സന്ദേശം കൂടി പങ്കുവച്ചായിരുന്നു ഭാരത് ജോഡോ യാത്ര മുന്നേറുന്നത്. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കംകുറിച്ചാണ് യാത്ര മുന്നേറുന്നത്.

ദീര്‍ഘകാലമായി ചികില്‍സയില്‍ തുടരുന്ന സോണിയ ഏറെ നാളുകള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. കുറച്ചുദൂരം നടന്ന ശേഷം ക്ഷീണംതോന്നിയിട്ടും പിന്മാറാന്‍ തയ്യാറാവാതിരുന്ന സോണിയയെ രാഹുല്‍ നിര്‍ബന്ധിച്ച് കൈപിടിച്ച് കാറില്‍ കയറ്റുകയായിരുന്നു.

യാത്രക്കിടെ തിരക്കില്‍ പെട്ട് നിലത്തുവീണ പെണ്‍കുട്ടിയെ സോണിയയും രാഹുലും ചേര്‍ന്ന് എഴുന്നേല്‍പ്പിക്കുന്നതിന്റെയും സോണിയയെ നിര്‍ബന്ധിച്ച് കാറിലേക്ക് രാഹുല്‍ യാത്രയാക്കുന്നതിന്റെയും യാത്രക്കിടെ സോണിയാ ഗാന്ധിയുടെ ഷൂ ലേസ് കെട്ടിക്കൊടുക്കുന്നതിന്റെയും ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കി.
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായി സോണിയ ചര്‍ച്ച നടത്തിയിരുന്നു. ബെല്ലാരിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ സോണിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. പ്രിയങ്ക ഗാന്ധി കര്‍ണാടകയിലെ യാത്രയില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തേ സൂചന നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  4 hours ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  4 hours ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  4 hours ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  5 hours ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  5 hours ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  5 hours ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  5 hours ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  5 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  5 hours ago