HOME
DETAILS
MAL
പ്രമേഹമുള്ളവര്‍ക്ക് ഈ ഏഴ് പഴങ്ങള്‍ ധൈര്യമായി കഴിക്കാം
backup
September 23 2023 | 12:09 PM
പ്രമേഹമുള്ളവര്‍ക്ക് ഈ ഏഴ് പഴങ്ങള്‍ ധൈര്യമായി കഴിക്കാം
പ്രമേഹമുള്ളവര്‍ പാതുവെ എല്ലാ പഴങ്ങളോടും നോ പറയാറാണ് പതിവ്. എന്നാല്‍ ഇവര്‍ക്ക് ചില പഴങ്ങള്‍ ധൈര്യത്തോടെ കഴിക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഗ്ലൈസെമിക് സൂചിക (ജി.ഐ) കുറവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സഹായിക്കും.
- പ്രമേഹമുള്ളവര്‍ക്ക് കഴിക്കാവുന്ന ഒരു പഴമാണ് സ്‌ട്രോബെറി. ഒരു കപ്പ് സ്‌ട്രോബെറിയില്‍ ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ഇതിലുണ്ട്. ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി എന്നിവയിലും ജിഎല്‍ സ്‌കോര്‍ കുറവാണ്. ഒരു കപ്പ് സ്‌ട്രോബെറിയില്‍ 7 ഗ്രാം പഞ്ചസാര മാത്രമേ അടങ്ങിയിട്ടുള്ളൂ.
- കിവിയാണ് മറ്റൊരു പഴം എന്ന് പറയുന്നത്. കിവിയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഒരു പഴത്തില്‍ 6.7 ഗ്രാം പഞ്ചസാര മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇത് പ്രമേഹസൗഹൃദ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്.
- പൊതുവെ അവോക്കാഡോ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഒരു അവോക്കാഡോയിലെ പഞ്ചസാരയുടെ അളവ് ഏകദേശം 1 ഗ്രാം ആണ്. പഴത്തിലെ ആരോഗ്യകരമായ കൊഴുപ്പ് വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
- വേനല്‍ക്കാലത്തെ പ്രധാന ഭക്ഷണമാണ് തണ്ണിമത്തന്‍. അതില്‍ പഞ്ചസാര വളരെ കുറവാണ്. ഒരു കപ്പ് തണ്ണിമത്തനില്‍ 10 ഗ്രാം പഞ്ചസാര മാത്രമേ അടങ്ങിയിട്ടുള്ളൂ. വിറ്റാമിന്‍ സി, എ, ഇലക്‌ട്രോലൈറ്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് തണ്ണിമത്തന്‍.
- വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമായ ഓറഞ്ചില്‍ ഏകദേശം 14 ഗ്രാം പഞ്ചസാരയും 77 കലോറിയും അടങ്ങിയിട്ടുണ്ട്. ഇതില്‍ ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു.
- ഒരു ആപ്രിക്കോട്ടില്‍ 17 ഗ്രാം കലോറിയും 4 ഗ്രാം കാര്‍ബോഹൈഡ്രേറ്റും മാത്രമേ അടങ്ങിയിട്ടുള്ളൂ. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ സംവിധാനത്തെയും കാഴ്ചശക്തിയെയും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് പ്രമേഹരോഗികള്‍ക്ക് വളരെ പ്രയോജനകരവുമാണ്.
- പ്രകാരം ഒരു ഇടത്തരം വലിപ്പമുള്ള ആപ്പിളില്‍ ഏകദേശം 95 കലോറി അടങ്ങിയിട്ടുണ്ട്. നാരുകളാല്‍ സമ്പുഷ്ടമായ ഇതില്‍ വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."